Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകടയ്ക്കൽ തിരുവാതിര...

കടയ്ക്കൽ തിരുവാതിര കൊണ്ടാടി

text_fields
bookmark_border
കടയ്ക്കൽ തിരുവാതിര കൊണ്ടാടി
cancel
കടയ്ക്കൽ: കെട്ടുകാഴ്ചകളും എടുപ്പുകുതിരയും കുത്തിയോട്ടവും ദേവിക്ക് കാണിക്കയായി അർപ്പിച്ച്​ . വർണപ്പൊലിമയുടെ മേളം തീർത്ത ചടങ്ങുകൾ കണ്ടുതൊഴാൻ ആയിരങ്ങളാണ് തിരുവാതിര നാളിൽ കടയ്ക്കൽ ക്ഷേത്രങ്ങളിലെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് ആചാരപരമായ ചടങ്ങുകളോടെ എഴുന്നള്ളത്ത് തളിയിൽ ക്ഷേത്രത്തിലും കിളിമരത്ത് കാവിലുമെത്തി. ഇതിന് ശേഷമാണ് തളിയിൽ ക്ഷേത്രത്തിൽ കെട്ടിയൊരുക്കിയ ചെറിയ എടുപ്പുകുതിരയെ ചടങ്ങിന് മാത്രമായി എഴുന്നള്ളിച്ചത്. അകമ്പടിയായി അപ്പൂപ്പനും അമ്മൂമ്മയും കെട്ടുകാളകൾ, കതിരുകുതിരകൾ എന്നിവയുമെത്തി. രാത്രിയോടെ കെട്ടുകാഴ്ചകളെത്തി. കലാവൈഭവത്തി​ന്‍റെ കമനീയത നിറയുന്ന 12 കെട്ടുകാഴ്ചകളാണ് ഇത്തവണ ദേവീസന്നിധിയിലെത്തി ഭഗവതിയെ വണങ്ങിയത്. ചായിക്കോട്, ആറ്റുപുറം, കുറ്റിക്കാട്, വാച്ചീക്കോണം, ഇടത്തറ കുന്നുംപുറം, കാര്യം, പേരൂട്ട്കാവ്, പുല്ലുപണ, കല്യാണി മുക്ക്, കാരയ്ക്കാട്, മിഷ്യൻകുന്ന്, ഈയക്കോട് കരകളിൽ നിന്നാണ് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിന് മുന്നിൽ അണിനിരന്നത്. കുത്തിയോട്ടപ്പാട്ടുകളാണ് തിരുവാതിരനാളിൽ നാടിനെ ഉണർത്തിയത്. ഒറ്റക്കും സംഘങ്ങളായും ഒട്ടേറെ കുത്തിയോട്ടങ്ങൾ വെളുപ്പിന് മുതൽ ഉച്ചവരെ ക്ഷേത്രസന്നിധിയിലെത്തി. ചിത്രം: കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് നടന്ന കുതിരയെടുപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story