Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപന്മന പൂരം ചൊവ്വാഴ്ച

പന്മന പൂരം ചൊവ്വാഴ്ച

text_fields
bookmark_border
കൊല്ലം: പന്മന മേജർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പന്മനപൂരം ചൊവ്വാഴ്ച നടക്കും. തൃശൂർപൂരത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കുടമാറ്റവും വാദ്യമേളവുമാണ്​ സംഘടിപ്പിച്ചിരിക്കുന്നത്. പതിവ് ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക്​ രണ്ടിന്​ ഗോപുരനടയിൽ ഗോപുരത്തറമേളം, വൈകുന്നേരം നാലിന്​ ആറാട്ട് എഴുന്നള്ളത്തും പൂരാഘോഷസമ്മേളനം എന്നിവ നടക്കും. രാത്രി എട്ടിന്​ ആറാട്ട് ഘോഷയാത്ര പന്മന ക്ഷേത്രത്തിൽനിന്ന്​ ദേശീയപാത വഴി കാവൻകുളങ്ങര മഹാദേവർ ക്ഷേത്ര സന്നിധിയിലേക്ക് പോകും. തിരിച്ചെഴുന്നള്ളത്ത്​ രാ​ത്രി 10 ന്​ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, കെ.എം.എം.എൽ മാനേജിങ്​ ഡയറക്ടർ ജെ. ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുക്കും. ആഘോഷ കമ്മറ്റി ചെയർമാൻ കോലത്ത് ഗോപകുമാർ, ട്രഷറർ കെ. മുരളീധരൻ നായർ, ആർ.കെ. കിഴക്കടം, ബേബി ശ്രീപാദം എന്നിവർ വാർത്തസമ്മേനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story