Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊള്ളും ചൂട്​, ജാഗ്രത...

പൊള്ളും ചൂട്​, ജാഗ്രത വേണം

text_fields
bookmark_border
കൊല്ലം: സംസ്ഥാനത്ത്​ കനത്ത ചൂട്​ അനുഭവപ്പെടുന്ന ജില്ലകളിൽ കൊല്ലവും. മൂന്ന്​ ഡിഗ്രി വരെ താപനില ഉയരുമെന്ന മുന്നറിയിപ്പാണ്​ കാലാവസ്ഥ വകുപ്പ്​ നൽകിയിരിക്കുന്നത്​. കഴിഞ്ഞ ദിവസങ്ങളിലും പൊള്ളുന്ന ചൂട്​ ആണ്​ ജില്ലയിൽ അനുഭവപ്പെട്ടിരുന്നത്​. ഇനിയും താപനില ഉയർന്നാൽ ജനജീവിതം ദുസ്സഹമാകും. മാസങ്ങളായി കടുത്ത വേനലിന്‍റെയും ജലക്ഷാമത്തിന്‍റെയും പിടിയിലാണ്​ ജില്ല. സൂര്യാതപം ഉൾപ്പെടെ സാധ്യതയുള്ളതിനാൽ ചൂടിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ്​ ആഴ്ചകൾക്ക്​ മുമ്പ്​ തന്നെ പുറപ്പെടുവിച്ചിരുന്നു. ചൂട്​ കൂടി ശ​രീ​ര​ത്തി​ല്‍നി​ന്ന് ജ​ല​വും ല​വ​ണ​ങ്ങ​ളും നഷ്ട​പ്പെടുന്ന സ്ഥിതിയുണ്ടാകാതെ ശ്രദ്ധിക്കണം. വയോധികർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക ശ്രദ്ധ നൽകണം. ക​ടു​ത്ത വെ​യി​ൽ ഉള്ള സമയമായ പകൽ 11നും മൂന്നിനും ഇടയിൽ പുറത്തിറങ്ങി വെയിൽ കൊള്ളരുത്​. ഈ സമയത്ത്​ തുറസ്സായ സ്ഥലങ്ങളിലെ ജോലിയിൽ നിന്ന്​ വിട്ടുനിൽക്കണം. ശ്രദ്ധിക്കാം * ധാരാളം വെള്ളം കുടിക്കണം * പുറത്തുപോകുമ്പോൾ കുടിവെള്ളം കരുതണം. സോഫ്​റ്റ്​ ഡ്രിങ്ക്​ പോലുള്ളവ ഒഴിവാക്കി വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം പോലുള്ളത്​ കുടിക്കുന്നതാണ്​ നല്ലത്​ *വെയിലിൽ കുടയോ തൊപ്പിയോ ഉപയോഗിക്കണം * ഉച്ചസമയത്ത്​ ​വെയിലിൽ തൊഴിലാളികൾ ജോലിയെടുക്കരുത്​ *ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കണം *സൺ സ്ക്രീൻ ലോഷൻ ഉപയോഗിക്കണം *വീടുകൾക്കുള്ളിൽ വായുസഞ്ചാരം സുഗമമാക്കാൻ വാതിലുകളും ജനലുകളും തുറന്നിടണം *അസ്വസ്ഥതയുണ്ടായാൽ ശരീരം തണുപ്പിക്കുന്നതിന്​ പ്രഥമശുശ്രൂഷ നൽകിയതിന്​ ശേഷം വൈദ്യസഹായം തേടുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story