Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'മൂന്ന്​ ഗഡു ക്ഷാമബത്ത...

'മൂന്ന്​ ഗഡു ക്ഷാമബത്ത അനുവദിക്കണം'

text_fields
bookmark_border
പുനലൂർ: മൂന്ന് ഗഡു ക്ഷാമബത്തയും മരവിപ്പിച്ച ലീവ് സറണ്ടറും അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ പുനലൂർ ബ്രാഞ്ച് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് സി. അനിൽ ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് സന്തോഷ് മോഹൻ പാലോട് മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ബിനു കോട്ടാത്തല, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എച്ച്. നിസാം, റോണി മുഞ്ഞനാട്ട്, കെ. ഷറഫുദ്ദീന്‍, രതീഷ് പട്ടാഴി, ലിജിന്‍ രാജന്‍, വിനോദ് എം.ബി, ശരണ്‍ എസ്‌. കുമാർ, ലാലു എന്നിവര്‍ സംസാരിച്ചു. മണിയാർ യു.പി.എസിന് രണ്ടാം സ്ഥാനം പുനലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടപ്പാക്കിയ 'എന്‍റെ വിദ്യാലയം എന്‍റെ അഭിമാനം' പരിപാടിയിൽ ജില്ലയിൽ യു.പിതലത്തിൽ മണിയാർ ഗവ. യു.പി സ്കൂൾ രണ്ടാം സ്ഥാനം നേടി. മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് പ്രഥമാധ്യാപകൻ സി. ജയപ്രകാശ്, അധ്യാപകരായ എസ്. ശ്രീകുമാർ, റിയാസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story