Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുനലൂരിൽ ബൈപാസ് അടക്കം...

പുനലൂരിൽ ബൈപാസ് അടക്കം പദ്ധതികൾക്ക് പണം

text_fields
bookmark_border
പുനലൂർ: പുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദിഷ്ട ബൈപാസ് നിർമാണമടക്കം മണ്ഡലത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പണം വകയിരുത്തിയതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ബൈപാസ് നിർമാണത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കുന്നതിന് 25 കോടി രൂപയാണ് അടങ്കൽ അനുവദിച്ചത്. തീർഥാടന സർക്യൂട്ടിൽ പുനലൂർ നിയോജക മണ്ഡലത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി. പുനലൂർ ആയുർവേദ ആശുപത്രി കെട്ടിട നിർമാണത്തിനായി ഒന്നരക്കോടി രൂപ അടങ്കൽ അനുവദിച്ചതിൽ 30 ലക്ഷം രൂപ തുക വകയിരുത്തി. മധുരപ്പ- വയ്ക്കൽ റോഡ് നിർമാണത്തിന് ആറുകോടി, അച്ചൻകോവിൽ ഗസ്റ്റ്ഹൗസ് നിർമാണത്തിന് രണ്ടുകോടി, പുനലൂർ കൊമേഴ്സ്യൽ ഇൻസ്റ്റ്യൂട്ട് കെട്ടിട നിർമാണത്തിന് അഞ്ച് കോടി, വിളക്കുപാറ മാവിള റോഡിൽ മാവിള തടിക്കാട് റോഡ് നിർമാണത്തിന് പത്തുകോടി, പുനലൂർ- കക്കോട്- ചെങ്കുളം റോഡ് നിർമാണത്തിന് ഏഴുകോടി, അഞ്ചൽ- ഇട്ടിവ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന്​ മൂന്നു കോടി, കുളത്തൂപ്പുഴ ഗസ്റ്റ്ഹൗസ് നിർമാണത്തിന് അഞ്ച് കോടി, കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സൻെറർ നിർമാണത്തിന് അഞ്ച് കോടി, കുളത്തൂപ്പുഴ ഗണപതി അമ്പലം സാംനഗർ റോഡ് നിർമാണത്തിന് ഏഴരക്കോടി, പുനലൂർ- ചാലിയക്കര റോഡ് നിർമാണത്തിന് ഒമ്പതര കോടി, പുനലൂർ ടൗൺ ലിങ്ക് റോഡുകളുടെ ഭൂമി ഏറ്റെടുക്കുന്നതിന് ഒമ്പത് കോടി, വിളക്കുപാറ- തടിക്കാട് റോഡിൽ മണൽപച്ച മുതൽ ആർച്ചൽവരെയുള്ള ഭാഗം നിർമിക്കാൻ മൂന്നേകാൽ കോടി, ഇടമുളയ്ക്കൽ -തടിക്കാട് റോഡ് നിർമാണത്തിന് നാലുകോടി, അഗസ്ത്യക്കോട് -ആലംഞ്ചേരി റോഡ് നിർമാണത്തിന് മൂന്നുകോടി, പുനലൂർ മൃഗാശുപത്രി കെട്ടിടം നിർമാണത്തിന് മൂന്നു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story