Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:32 AM IST Updated On
date_range 11 March 2022 5:32 AM ISTമോഷ്ടിച്ചുകൊണ്ടുപോയ ഓട്ടോ മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
അഞ്ചൽ: മോഷ്ടിച്ചു കടത്തുന്നതിനിടെ, ഓട്ടോറിക്ഷ മറിഞ്ഞ് കവർച്ചക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. നാട്ടുകാരെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പനയംചേരി രേഷ്മാ ഭവനിൽ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂർ അനന്തു ഭവനിൽ അരുൺ (26), ഏറം ലക്ഷംവീട്കോളനിയിൽ അനീഷ് (25) എന്നിവരാണ് അപകടത്തിൽപെട്ടത്. ഉള്ളന്നൂർ സ്വദേശി ബിജുവിന്‍റെ ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അയൽവാസികളായ മൂവർസംഘം മോഷ്ടിച്ച് കടത്തിയത്. കടയ്ക്കൽ ദേവി ക്ഷേത്രത്തിനു സമീപമെത്തിയ സംഘം ഉത്സവ അലങ്കാരത്തിനു കൊണ്ടിട്ടിരുന്ന കേബിൾ വയറുകളും മൊബൈൽ ഫോണും മോഷ്ടിച്ചു. അരുണിന്‍റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊളിച്ച് വിൽപന നടത്താനായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ അഞ്ചൽ, ചടയമംഗലം സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളും ക്രിമിനിൽ കേസുകളും നിലവിലുണ്ട്. അഞ്ചൽ എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ ജോതിഷ് ചിറവൂർ, ഗ്രേഡ് എസ്.ഐ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story