Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:31 AM IST Updated On
date_range 11 March 2022 5:31 AM ISTദുരിതപർവം താണ്ടി ആഷ്നയെത്തി
text_fieldsbookmark_border
കടയ്ക്കൽ: യുക്രൈനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥിനി ആഴ്ചകളുടെ ദുരിതത്തിനൊടുവിൽ നാട്ടിലെത്തി. ഇളമ്പഴന്നൂർ എസ്.എസ് ബിൽഡിംഗിൽ ഷെരീഫ്-ഷീന ദമ്പതികളുടെ മകൾ ആഷ്ന ഷെരീഫാണ് നാട്ടിലെത്തിയത്. കാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. രണ്ട് മാസം മുമ്പാണ് പഠനത്തിനായി യുക്രൈനിലേക്ക് പോയത്. യുദ്ധം തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. കാർക്കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായതോടെ ഹോസ്റ്റലിലെ ബങ്കറിലായിരുന്നു എട്ട് ദിവസം താമസം. അതിർത്തിയിലെത്താൻ എംബസിയിൽനിന്ന് അറിയിപ്പ് ലഭിച്ചതോടെ രണ്ട് മണിക്കൂറോളം നടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. ഇതിനിടയിൽ സ്റ്റേഷൻ ലക്ഷ്യമാക്കി ബോംബാക്രമണം കൂടിയായതോടെ ഭയത്തിലായി. പിന്നീട് തദ്ദേശീയർക്കൊപ്പം ട്രെയിനിൽ കയറിപ്പറ്റി. 26 മണിക്കൂർ സഞ്ചരിച്ചാണ് അതിർത്തിയിലെത്തിയത്. ഇതിനിടയിൽ വീണ്ടും ബോംബാക്രമണം ഉണ്ടായതോടെ ട്രെയിൻ നിർത്തിയിട്ടതടക്കം ഭീദിതമായ ദിവസങ്ങളായിരുന്നെന്ന് ആഷ്ന പറയുന്നു. പോളണ്ട് വഴിയാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
