Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആയൂർ- അഞ്ചൽ റോഡ്...

ആയൂർ- അഞ്ചൽ റോഡ് നിർമാണം: സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന്

text_fields
bookmark_border
ആയൂർ- അഞ്ചൽ റോഡ് നിർമാണം: സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന്
cancel
അഞ്ചൽ: രണ്ട് വർഷം മുമ്പ് പുനർനിർമാണ പ്രവർത്തനം ആരംഭിച്ച ആയൂർ - അഞ്ചൽ റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം. പെരുങ്ങള്ളൂർ മുതൽ പനച്ചവിളവരെയുള്ള സ്ഥലത്തെ നിർമാണത്തിലിരിക്കുന്ന ആറ് കലുങ്കുകളും അശാസ്ത്രീയമായും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയുമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഒരുവശത്തെ കലുങ്ക് നിർമാണം പൂർത്തിയാക്കിയ ഭാഗത്തെ കമ്പികൾ റോഡിലേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. രണ്ടുവർഷം മുമ്പ് നിർമാണം തുടങ്ങിയെങ്കിലും പ്രാഥമിക ജോലികൾപോലും പൂർത്തിയാക്കിയിട്ടില്ല. റവന്യൂ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കൽ ഇനിയും ബാക്കിയാണ്. അഞ്ചുവർഷം മുമ്പ് മെയിന്‍റനൻസ് നടന്ന റോഡിൽ ഉടനീളം ഗട്ടറുകളാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി ഇരുചക്രവാഹന യാത്രക്കാർ ഗട്ടറിൽ വീണ് അപകടമുണ്ടാകുന്നത് പതിവാണ്. കലുങ്കുകളുടെ മുകൾഭാഗം താൽക്കാലികമായി ടാർ ചെയ്ത്​ ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതർ പരിഗണിക്കുന്നില്ല. നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ പൊടിശല്യം നിയന്ത്രിക്കാൻ കൃത്യമായ ഇടവേളകളിൽ വെള്ളം തളിക്കലും നടക്കുന്നില്ല. റോഡിന്‍റെ ഇടുങ്ങിയ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story