Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെയും...

യുവാവിനെയും കുടുംബത്തെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

text_fields
bookmark_border
കിളികൊല്ലൂർ: ഉത്സവസ്​ഥലത്ത് യുവതിയെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യംചെയ്ത സഹോദരനെയും മാതാപിതാക്കളെയും ആക്രമിച്ച സംഘത്തിലെ ഒരാൾ ​പിടിയിലായി. പേരൂർ രഞ്ജിത് ഭവനിൽ ആർ. രഞ്ജിത്ത് (26) ആണ് പിടിയിലായത്. പേരൂർ കരിനല്ലൂർ ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള കെട്ടുകാഴ്ച കണ്ടുനിന്ന യുവതിയെ പ്രതിയടങ്ങിയ സംഘം അപമാനിക്കാൻ ശ്രമിച്ചു. സഹോദരൻ ഇത് ചോദ്യംചെയ്തതിൽ കുപിതരായ ആക്രമിസംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. മകനെ കല്ല് കൊണ്ട് തലയ്ക്കിടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മാതാപിതാക്കളേയും ഇവർ ആക്രമിച്ചു. യുവതിയോടും മാതാവിനോടും മര്യാദലംഘനം നടത്തുകയും ചെയ്തു. മാതാവിന്‍റെ പരാതിയിൽ സ്​ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സംഘത്തിലെ മറ്റ് പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചു. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ എ.പി. അനീഷ്, സ്വാതി, മധു എ.എസ്​.ഐ സുനിൽകുമാർ, സി.പി.ഒ സുധീർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. വധശ്രമം: ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ കൊല്ലം: പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ കൂടി കൊല്ലം ഈസ്റ്റ് പൊലീസ്​ പിടികൂടി. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ എ. നിയാസ്​ (കൊള്ളി നിയാസ്​, 29), കേരളപുരം നാല് മുക്ക് ഹരി നിവാസ്​ ജി. ഗോകുൽ (23) എന്നിവരാണ് പിടിയിലായത്. ആക്രമി സംഘത്തിലെ പ്രധാനിയായ അൻസർ, നിഷാദ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിവാഹിതയായ സ്​ത്രീയുമായി അൻസർ സൗഹൃദം പുലർത്തുന്നത് മുഹമ്മദ് തസ്ലീക്ക് ചോദ്യംചെയ്തിരുന്നു. ഇതാണ്​ പ്രകോപനം. യുവാവിനെ ആക്രമിക്കുന്നതിന് അൻവർ ഏർപ്പെടുത്തിയ സംഘത്തിൽപെട്ടവരാണ് ഇപ്പോൾ പിടിയിലായത്. ഈസ്റ്റ് ​ഇൻസ്​പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്​.ഐ രാജ്മോഹൻ എസ്​.സി.പി.ഒ ബിനു, സി.പി.ഒമാരായ രഞ്ജിത്ത്, രാജഗോപാൽ, സുനേഷ്, ഷെഫീക്, സനോജ്, അനിൽ, അനു ആർ. നാഥ്, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story