Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെൺകുട്ടികൾക്ക്...

പെൺകുട്ടികൾക്ക് പ്രതിരോധ പരിശീലനം

text_fields
bookmark_border
പെൺകുട്ടികൾക്ക് പ്രതിരോധ പരിശീലനം
cancel
ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ പെണ്മ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പെണ്‍കുട്ടികൾക്ക് നൂറനാട് ഐ.ടി.ബി.പിയുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ജി. ജയശ്രീ അധ്യക്ഷതവഹിച്ചു. ഐ.ടി.ബി.പി ഇൻസ്‌പെക്ടർ ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്‍റ് ബി. ഹരിമോഹൻ കുമാർ, കെ.ആർ. വത്സൻ, സ്‌കൂൾ പ്രഥമാധ്യാപിക പി. മായ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. വിമൽകുമാർ, ഐ.ടി.ബി.പി ഉദ്യോഗസ്ഥൻ രാജേഷ് ബീനാ ഭാസ്കരൻ, അഞ്ജലി. എസ്, അനുഷ്‌ക അനിൽകുമാർ, ലക്ഷ്മികൃഷ്ണ എന്നിവർ നേതൃത്വം നൽകി. അപേക്ഷ ക്ഷണിച്ചു കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്​നോളജിയില്‍ ആറുമാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്​റ്റ്​വെയര്‍) കോഴ്‌സിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി മാര്‍ച്ച് 15. എസ്.സി /എസ്.ടി/ഒ.ഇ.സികാര്‍ക്ക് ഫീസ് സൗജന്യം. വിവരങ്ങൾക്ക്​: www.lbscentre.kerala.gov.in/service/courses ഫോണ്‍ : 9446854661, 9745208363, 04762831122. വാഹന നിയന്ത്രണം കൊല്ലം: കരുനാഗപ്പള്ളി-വെറ്റമുക്ക്-പറമ്പിമുക്ക്-മൂക്കനാട് റോഡിലെ പറമ്പിമുക്ക് ജങ്​ഷനിലെ കലുങ്ക് പണിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുതല്‍ പറമ്പിമുക്ക് ജങ്​ഷനില്‍ കടന്ന് പോകുന്ന വാഹനങ്ങള്‍ വഴി തിരിഞ്ഞുപോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story