Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:29 AM IST Updated On
date_range 11 March 2022 5:29 AM ISTവലിയഴീക്കൽ പാലത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങി
text_fieldsbookmark_border
ഓച്ചിറ: വലിയഴീക്കൽ പാലം ഉദ്ഘാടനത്തിന് ശേഷം ആലപ്പാടുനിന്ന് ആരംഭിച്ച ആദ്യ ബസ് സർവിസ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ്, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ, ജില്ല പഞ്ചായത്ത് മെംബർ വസന്തരമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ, ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈമ, കരുനാഗപ്പള്ളി എ.ടി.ഒ രത്നാകരൻ എന്നിവർ പങ്കെടുത്തു. ആലപ്പാട് പഞ്ചായത്തിന്‍റെയും എം.എൽ.എമാരായ രമേഷ് ചെന്നിത്തലയുടെയും സി.ആർ. മഹേഷിന്‍റെയും അഭ്യർഥന പ്രകാരം ഹരിപ്പാടുനിന്ന് അഞ്ചും കരുനാഗപ്പള്ളിയിൽനിന്ന് ആറ് സർവിസുകളുമാണ് ആരംഭിച്ചത്. കരുനാഗപ്പള്ളിയിൽനിന്ന് തോട്ടപ്പള്ളിയിലേക്കും തിരിച്ച് തോട്ടപ്പള്ളിയിൽനിന്ന് കരുനാഗപ്പള്ളിയിലേക്കും ദിനംപ്രതി 55 ട്രിപ്പുകളാണ് സർവിസ് നടത്തുന്നത്. ആലപ്പാടുനിന്ന് രാവിലെ 5.30ന് സർവിസ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
