Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുറ്റിങ്ങൽ കേസ്​;...

പുറ്റിങ്ങൽ കേസ്​; പ്രതികൾക്ക് കൊടുക്കേണ്ട കുറ്റപത്രത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് പ്രോസിക്യൂഷൻ

text_fields
bookmark_border
പരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് കൊടുക്കേണ്ട കുറ്റപത്രത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് പ്രോസിക്യൂഷൻ. ജനുവരി 20 ന് പരവൂർ മജിസ്​ട്രേറ്റ് സബാ ഉസ്​മാൻ പുറപ്പെടുവിച്ച ഉത്തരവിൽ കഴിയുന്നിടത്തോളം കടലാസ്​ പകർപ്പുകൾ പ്രോസിക്യൂഷൻ നൽകണമെന്നാണ് പറഞ്ഞിരുന്നത്. മൊത്തം 10000 പേജുള്ള കുറ്റപത്രത്തിൽ പ്രതികൾക്ക് സൗജന്യമായി കൊടുക്കേണ്ട പകർപ്പുകൾ ഒരു പ്രതിക്ക് 4022 വെച്ചാണ്. പൊലീസ്​ റിപ്പോർട്ട് 553 പേജ്, സാക്ഷിമൊഴികൾ 2394, കുറ്റസമ്മത മൊഴി അടക്കം 4022 പേജുകൾ സൗജന്യമായി കൊടുക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ രേഖാമൂലം അറിയിച്ചു. ബാഹുല്യമുള്ള രേഖകൾ മഹസർ 885 പേജ്, ഫോൺ സംബന്ധമായ രേഖകൾ 769 പേജ് രസീതുകളും നോട്ടീസുകളും 3154 പേജ്, കലക്ടറേറ്റിൽനിന്നുള്ള രേഖകൾ 492, പരിക്ക് സർട്ടിഫിക്കറ്റുകൾ 672 പേജ് അടക്കം ഉള്ളവ 6833 പേജ് ഓരോ പ്രതിക്കും നൽകാൻ കഴിയില്ലെന്നും ആയത് പ്രതികൾ നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതി ഓഫിസിൽനിന്ന് പരിശോധിക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സുപ്രീംകോടതിയുടെയും വിവിധ ഹൈകോടതിയുടെയും വിധിന്യായങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ക്രിമിനൽ നടപടി നിയമത്തിന്‍റെ 207(5) വ്യാഖ്യാനിച്ചാണ്​, ഉന്നത കോടതികൾ ബാഹുല്യമുള്ള രേഖകൾ പ്രതികൾക്കു നേരിട്ടു കൊടുക്കേണ്ടതിന് പകരം കോടതി അവർക്ക് രേഖകൾ പരിശോധിക്കാൻ അവസരമൊരുക്കുകയാണ് വേണ്ടതെന്ന്​ സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ വാദിച്ചത്​. ബാധ്യതയെ സംബന്ധിച്ച് വ്യക്തത വരുത്തുന്ന ഉത്തരവ് ഉണ്ടാകണമെന്ന് പ്രോസിക്യൂഷൻ അഭ്യർഥിച്ചു. ഇതിന്മേൽ ഉത്തരവ് പ്രഖ്യാപിക്കുന്നതിനായി കേസ്​ 18 ലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഭാഷകരായ അഭിഷേക് പിള്ള, അഖിൽ മറ്റത്ത്, ധീരജ് റൊസാരിയോ, അർജുൻ യെശ്പാൽ എന്നിവർ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story