Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:28 AM IST Updated On
date_range 11 March 2022 5:28 AM ISTഎസ്.ഡി.പി.ഐ കലക്ടറേറ്റ് ധർണ
text_fieldsbookmark_border
കൊല്ലം: സംവരണ തത്വങ്ങളെ ആട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ നീക്കങ്ങളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേററ്റിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ ശമ്പളം നൽകുന്ന എല്ലാ നിയമനങ്ങളിലും ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കാൻ സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി, ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പള്ളിക്കൽ സാമുവൽ, ഭീം ആർമി ജില്ല സെക്രട്ടറി ജോസ് സാരാനാഥ്, മുസ്ലിം ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കബീർ പോരുവഴി, കോർപറേഷൻ കൗൺസിലർ കൃഷ്‌ണേന്ദു, കുഞ്ഞുമോൻ കൊട്ടാരക്കര, നിസാമുദ്ദീൻ ചവറ, തസ്‌നിം ബിനോയ് എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് കൊല്ലം: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് കലക്ടറേറ്റ് ആത്മാഹാളില്‍ നടന്നു. 20 പരാതികള്‍ പരിഗണിച്ചു. നാലെണ്ണം തീര്‍പ്പാക്കി. റിപ്പോര്‍ട്ട് തേടുന്നതിനും അടുത്ത അദാലത്തിലേക്കുമായി 16 പരാതികള്‍ മാറ്റി. കല്ലുവാതുക്കലും കരുനാഗപ്പള്ളിയിലും പൊതുശ്മശാനം നിര്‍മിക്കണമെന്ന ആവശ്യം പരിഗണിച്ചെന്ന് കമീഷന്‍ അംഗം മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ജില്ലയിലെ ഭരത ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയില്‍ കിര്‍താഡ്‌സിനോടും സര്‍ക്കാരിനോടും ആഭ്യന്തര സെക്രട്ടറിയോടും കമീഷന്‍ റിപ്പോര്‍ട്ട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story