Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:30 AM IST Updated On
date_range 10 March 2022 5:30 AM ISTകൗൺസിൽ യോഗത്തിലെ വിവാദ അജണ്ട; സർക്കാറിന്‍റെ പരിഗണനക്ക് വിട്ടു
text_fieldsbookmark_border
Must കൊല്ലം: നിർമാണം പൂർത്തിയാക്കിയ നാലുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട വിവാദ അജണ്ട സർക്കാറിന്‍റെ പരിഗണനക്ക് വിടാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കപ്പലണ്ടിമുക്ക്-മുനീശ്വരൻ കോവിൽ നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണ് വിവാദം. കൃത്യമായ നടപടിക്രമം പാലിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ആക്ഷേപമുണ്ട്. ഏഷ്യൻ ഡെവലപ്മൻെറ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി 2011ലാണ് റോഡ് നിർമാണം പൂർത്തീകരിച്ചിരുന്നു. പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1.21 കോടി രൂപ കിട്ടാനുണ്ടെന്ന് കാട്ടി കരാറുകാരൻ കോടതിയെ സമീപിച്ചു. തീരുമാനമെടുക്കണമെന്ന് കാട്ടി 22 മാസത്തിനിടെ ഹൈകോടതി മൂന്ന് ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും സെക്രട്ടറി തുടർ നടപടി സ്വീകരിച്ചില്ല. കരാറുകാരൻ കോടതിയലക്ഷ്യ ഹരജി നൽകിയതിനെ തുടർന്ന് മേയറും സെക്രട്ടറിയും 13ന് ഹൈകോടതിയിൽ ഹാജരാകണമെന്ന നിർദേശത്തെ തുടർന്നാണ് വിഷയം അജണ്ടായി കൗൺസിൽ യോഗത്തിലെത്തിയത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് അജണ്ട സർക്കാറിന്‍റെ പരിഗണനക്ക് വിട്ടത്. നടപടിക്രമങ്ങൾ പാലിക്കാതെ വീഴ്ച വരുത്തിയ അന്നത്തെ ഭരണസമിതിയ്ക്കും ഉദ്യോഗസ്ഥൻമാർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് ആവശ്യപ്പെട്ടു. വിഷയത്തിൽ അന്നത്തെ ഭരണസമിതിയും മേയറും ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ടച്ചിറ സെന്‍റ് തോമസ് ദേവാലയത്തിന്‍റെ പുനർനിർമാണത്തിന് അനുമതി നൽകാത്തതിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നു. പള്ളി ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയിലാണെന്നും എല്ലാ രേഖകളും ഹാജരാക്കിയിട്ടും അനുമതി നൽകുന്നില്ലെന്നും ആരോപണം ഉയർന്നു. കോർപറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നവും ചർച്ചയായി. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story