Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവികസനരേഖയെക്കുറിച്ച്​...

വികസനരേഖയെക്കുറിച്ച്​ അപവാദ പ്രചാരണം-എസ്​.ആർ.പി

text_fields
bookmark_border
ചവറ: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയെക്കുറിച്ച്​ അപവാദ പ്രചാരണങ്ങളാണ്​​ നടക്കുന്നതെന്ന്​ സി.പി.എം പോളിറ്റ് ​ബ്യൂറോ അംഗം എസ്​. രാമചന്ദ്രൻ പിള്ള. അന്തരിച്ച എം.എൽ.എ എൻ. വിജയൻപിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച്​ ചേർന്ന അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനരേഖയിൽ മുതലാളിത്തം പ്രചരിപ്പിക്കുന്നെന്നും കമ്യൂണിസ്റ്റ്​ ആശയങ്ങളിൽനിന്ന്​ വ്യതിചലിക്കുന്നെന്നുമാണ്​ പ്രചാരണം. കാർഷിക വ്യാവസായിക മേഖലകളിലെ പുരോഗതിക്ക്​ ഊന്നൽ നൽകിയുള്ള പദ്ധതികളാണ്​ രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്​. അതിന്​ സ്വകാര്യമേഖലയുടെ പിന്തുണ വേണ്ടിവരും. നാടിനും ജനങ്ങൾക്കും വേണ്ടി എപ്പോഴും പ്രവർത്തിച്ചയാളാണ്​ എൻ. വിജയൻപിള്ളയെന്നും അദ്ദേഹം അനുസ്മരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സുജിത്​ വിജയൻ പിള്ള എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ, ജില്ല കമ്മിറ്റിയംഗം ജി. മുരളീധരൻ, ലോക്കൽ സെക്രട്ടറി ജെ. ജോയി, വിജയൻ പിള്ളയുടെ ഭാര്യ എൽ. സുമാദേവി തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story