Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:35 AM IST Updated On
date_range 9 March 2022 5:35 AM ISTടി.കെ.എം കോളജിലെ ഗവേഷണ സമുച്ചയം ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർമാണം പൂർത്തിയാക്കിയ ഗവേഷണ സമുച്ചയം ബുധനാഴ്ച മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കോളജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, കലക്ടർ അഫസാന പർവീൻ, ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ചിത്ര ഗോപിനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ ധനസഹായത്തോടെ സജ്ജമാക്കിയ ഹൈടെക് ഗവേഷണ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയ സമുച്ചയത്തിൽ പ്രവർത്തനസജ്ജമാവുന്നത്. റൂസയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയാണ് അനുവദിച്ചത്. റിസർച് ബ്ലോക്ക് നിർമാണം, സെമിനാർ ഹാളിന്‍റെയും ക്ലാസ് റൂമുകളുടെയും നവീകരണം എന്നീ രണ്ട് പദ്ധതികളും കേരള സർവകലാശാലയ്ക്ക് കീഴിൽ ആദ്യം പൂർത്തിയാക്കിയതും ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിലാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രി വിദ്യാർഥികളുമായി സംവദിക്കും. റൂസ കോഓഡിനേറ്റർ ഡോ. മുഹമ്മദ് മുസ്തഫ, റിസർച് കോഓഡിനേറ്റർ ഡോ. അനസ് എസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story