Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:33 AM IST Updated On
date_range 9 March 2022 5:33 AM ISTവഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ ധർണ
text_fieldsbookmark_border
കൊല്ലം: വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. തൊഴിലാളികൾക്ക് ലൈസൻസ് നൽകുക, ഒഴിപ്പിക്കൽ ഭീഷണി അവസാനിപ്പിക്കുക, നിയമങ്ങൾ നടപ്പാക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ്, സി.ഐ.ടി.യു ജില്ല ട്രഷറർ എ.എം. ഇക്ബാൽ, കെ.സി. കൃഷ്ണൻകുട്ടി, ജി. ആനന്ദൻ, സി. കുമാരി, ടി.എൻ. ത്യാഗരാജൻ, കൊച്ചുണ്ണി എന്നിവർ സംസാരിച്ചു. സി. മുകേഷ് അധ്യക്ഷത വഹിച്ചു. ചിത്രം - റോഡ് ഉപരോധിച്ചു ഇരവിപുരം: ഞാങ്കടവ് ശുദ്ധജല പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ചിട്ട ചെമ്മാമുക്ക്-കണ്ണനല്ലൂർ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ അയത്തിൽ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് എ.കെ. ഷെരീഫ് ഉദ്ഘാടനം ചെയ്തു. നിസാം എം.എ.ബി, സുധീർ അയത്തിൽ, സജീർ, അഷ്റഫ് അയത്തിൽ, സുധീർ മാലിക്കര, നവാസ് എന്നിവർ നേതൃത്വം നൽകി. (ചിത്രം) മാലിന്യ സംഭരണിയായ റോഡ് ക്ലീൻ പോളയത്തോട്: കൗൺസിലറും പ്രദേശവാസികളും ഒത്തുചേർന്നതോടെ മാലിന്യ സംഭരണിയായി മാറിയ റോഡ് ക്ലീനായി. കൗൺസിലർ തന്നെ പെയിൻറുമായെത്തി മതിലുകൾ പെയിന്‍റടിച്ച് വൃത്തിയാക്കുകയും പ്രദേശവാസികളുടെ സഹായത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്തു. നാട്ടുകാർക്ക് ദുരിതം വിതച്ച് റോഡിലെ മാലിന്യം എന്ന പേരിൽ മാധ്യമം വാർത്ത പ്രസിദ്ധികരിച്ചിരുന്നു. പോളയത്തോട്ടിലുള്ള സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനും ഡി.വൈ.എഫ്.ഐ യൂത്ത് സെന്‍ററിനും അടുത്തുള്ള വികാസ് നഗറിലെ പുത്തൻകട-വയലിത്തോപ്പ് റോഡാണ് മാലിന്യമുക്തമായത്. കോർപറേഷൻ കൗൺസിലർ എം.എച്ച്. നിസാമുദീൻ മുൻകൈയെടുത്തായിരുന്നു നടപടികൾ. കാമറ നിരീക്ഷണത്തിനും മാലിന്യനിക്ഷേപകരെ പിടികൂടുന്നതിനും രാത്രികാല നിരീക്ഷണം നടത്തുന്നതിനായുള്ള സ്ക്വാഡിന് രൂപം നൽകുകയും ചെയ്തു. റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് കേസടക്കം കർശനനിയമ നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിലർ അറിയിച്ചു. റിട്ട. എൻജിനീയർമാരായ എ. താജുദീൻ, സിറാജുദീൻ, അവിട്ടം രാജൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story