Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:29 AM IST Updated On
date_range 9 March 2022 5:29 AM ISTവനിത ജീവനക്കാരെ സപ്ലൈകോ അനുമോദിച്ചു
text_fieldsbookmark_border
ചവറ: വനിത ദിനത്തിൽ ജീവനക്കാരെ അനുമോദിച്ച് സപ്ലൈകോ. ചവറ കൊറ്റംകുളങ്ങര സൂപ്പർമാർക്കറ്റിലെ വനിത ജീവനക്കാരെയാണ് സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ് പട്‌ജോഷി വകുപ്പുതല അനുമോദനം വെർച്യുൽ ആയി നൽകിയത്. സൂപ്പർമാർക്കറ്റിലെ എല്ലാ ജീവനക്കാരും വനിതകളാണ്. ഫെബ്രുവരി 22ന് മാനേജിങ് ഡയറക്ടർ ഇവിടെ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഔട്ട്ലെറ്റ് ഇൻ ചാർജ് വെൽമാ റാണി, എ.എസ്.എം എസ്. പ്രസീത, മറ്റ് ജീവനക്കാരായ എസ്. ശാലിനി, പി. ബിന്ദുമോൾ, യു. മഞ്ജു, എ.ടി. ഉഷാകുമാരി, ജി.ബിന്ദു എന്നിവരെയാണ് അനുമോദിച്ചത്. ചിത്രം : സപ്ലൈകോ ആദരിച്ച ചവറ കൊറ്റംകുളങ്ങര സൂപ്പർമാർക്കറ്റിലെ വനിത ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
