Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:29 AM IST Updated On
date_range 9 March 2022 5:29 AM ISTനിക്ഷേപകരുടെ വിശ്വാസം സഹകരണ ബാങ്കുകൾ ഉറപ്പുവരുത്തണം -സി.ആർ. മഹേഷ് എം.എൽ.എ
text_fieldsbookmark_border
-must- കരുനാഗപ്പള്ളി: സഹകരണ ബാങ്കുകളിൽ നിക്ഷേപകർക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. കുലശേഖരപുരം സർവിസ് സഹകരണ ബാങ്ക് 995ന്‍റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്‍റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ബാങ്കിൽ സ്ഥാപിച്ച സോളാർ പാനൽ പ്രവർത്തനവും എം.എൽ.എ നിർവഹിച്ചു. ഇ-സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. നാസർ നിർവഹിച്ചു. ബാങ്ക് അംഗങ്ങൾക്കുള്ള ചികിത്സ ധനസഹായം സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാർ ടി.ആർ. ഹരികുമാറും നിർവഹിച്ചു. വി.പി.എസ്. മേനോൻ, ഉഷ പാടത്ത്, അലാവുദ്ദീൻ കരുകുന്നേൽ, ബാങ്ക് വൈസ് പ്രസിഡന്‍റ് കെ. മോഹനൻ, സെക്രട്ടറി സി. നിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
