Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാരികളുടെ...

വ്യാപാരികളുടെ ജി.എസ്​.ടി ഓഫിസ്​ മാർച്ച്​ വ്യാഴാഴ്ച

text_fields
bookmark_border
കൊല്ലം: ചെറുകിട വ്യാപാരം തകർക്കുന്ന ജി.എസ്​.ടി നിയമത്തിലെ ഭേദഗതികൾ റദ്ദാക്കുക, സാങ്കേതിക പിഴവുകൾ നികുതി വെട്ടിപ്പായി കണക്കാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ടെസ്റ്റ് പർച്ചേസ്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച ജി.എസ്.ടി ഓഫിസിലേക്ക്​ മാർച്ച്​ നടത്തും. നികുതി ​ചോർച്ചയുടെ പേരിലും പോർട്ടലിലെ സാങ്കേതിക പിഴവുകളുടെ പേരിലും അടിക്കടി കൊണ്ടുവരുന്ന ഭേദഗതികളും സർക്കുലറുകളും നോട്ടിഫിക്കഷനുകളും പാർലമെന്‍റ്​ പാസാക്കിയ മൂലനിയമത്തിന്റെ അന്തസ്സത്തയെ തകിടം മറിച്ചിക്കുന്നതാണെന്ന്​ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്.ടി നിയമത്തിൻ കീഴിൽ സംസ്ഥാനത്ത്​ സ്ഥിതി കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്​. ജില്ല, സംസ്ഥാന തലങ്ങളിൽ പരാതി പരിഹാര സംവിധാനം നിലവിലുണ്ടെങ്കിലും ഫലപ്രദമല്ലെന്ന്​ അവർ കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ്​ എസ്. ദേവരാജൻ, ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്‍റ്​ കെ. രാമഭദ്രൻ, സെക്രട്ടറി എസ്. രമേശ്കുമാർ, ബി.രാജീവ്​ എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story