Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:29 AM IST Updated On
date_range 8 March 2022 5:29 AM ISTകലക്ടര്‍ക്ക് വനിതാ ദിനാശംസകളുമായി കുട്ടികള്‍
text_fieldsbookmark_border
(ചിത്രം) കൊല്ലം: പൂക്കളും പൊന്നാടയുമായി ജില്ല കലക്ടറെ കാണാന്‍ കുരുന്നുകളെത്തി. വനിതാ ദിനത്തിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ടൗണ്‍ യു.പി.എസിലെ അഞ്ച് മുതല്‍ ഏഴുവരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ കലക്ടര്‍ അഫ്‌സാന പര്‍വീണിന്‍റെ ചേംബറിലേക്ക് അധ്യാപകര്‍ക്കൊപ്പം എത്തിയത്. കലക്ടറോട് വനിത ദിനത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചുമെല്ലാം മിടുക്കികള്‍ ചോദിച്ചറിഞ്ഞു. ജീവിതവിജയത്തിന് 'സ്വയം വിശ്വസിക്കുക' എന്ന സന്ദേശമാണ് പിന്തുടരേണ്ടതെന്ന് പറഞ്ഞാണ് കലക്ടര്‍ കുട്ടിക്കൂട്ടത്തെ യാത്രയാക്കിയത്. ഹെഡ്മാസ്റ്റര്‍ യേശുദാസ്, അധ്യാപകരായ ഹാരിസണ്‍, നീന, പ്രഭാമേരി, പി.ടി.എ അംഗം ബിജു എന്നിവര്‍ പങ്കെടുത്തു. വനിതാ ദിനാഘോഷം; ജില്ലയില്‍ വിപുലമായ പരിപാടികള്‍ കൊല്ലം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ല വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിപുല പരിപാടികള്‍ നടത്തും. രാവിലെ 10 ന് സി. കേശവന്‍ സ്മാരക ടൗണ്‍ ഹാള്‍ അനക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെയും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ബ്രെസ്റ്റ് ഫീഡിങ് സെന്‍ററിന്‍റെ ഉദ്ഘാടനവും അസി.കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story