Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:29 AM IST Updated On
date_range 8 March 2022 5:29 AM ISTകടയ്ക്കൽ തിരുവാതിര ശനിയാഴ്ച
text_fieldsbookmark_border
കടയ്ക്കൽ: തെക്കൻ കേരളത്തിലെ പ്രധാന ഉത്സവമായ നടക്കും. 11 ന് പൊങ്കാലയും 12 ന് പ്രധാന ഉത്സവമായ തിരുവാതിരയും നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽകി തിരുവാതിര ഉത്സവത്തിനുള്ള ഒരുക്കങ്ങളായെന്ന് ഭാരവാഹികളായ എസ്. വികാസ്, വിഷ്ണു എസ്.കുമാർ, ഐ. അനിൽകുമാർ, എസ്. ബിജു, എസ്. ദീപു, അനീഷ്, എസ്.സരുൺ എന്നിവർ അറിയിച്ചു. 11 ന് രാവിലെ 7 ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ നിർവഹിക്കും. ഉത്സവ കമ്മിറ്റി പ്രസിഡന്‍റ് എസ്. ബിജു അധ്യക്ഷതവഹിക്കും. കാർഷിക വ്യാപാര വിപണനമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരനും പൊങ്കാല സീരിയൽ താരം ഉമാനായരും ഉദ്ഘാടനം ചെയ്യും. 20ന് വൈകീട്ട് 6.30ന് ചേരുന്ന സമാപന സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് എസ്. വികാസ് അധ്യക്ഷതവഹിക്കും. കടയ്ക്കലമ്മ സാന്ത്വന പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം ദേവസ്വം കമീഷണർ ബി.എസ്. പ്രകാശ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story