Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎന്റെ വിദ്യാലയം വിഡിയോ...

എന്റെ വിദ്യാലയം വിഡിയോ നിർമാണം: തൊളിക്കോട് എൽ.പി.എസിന് ഒന്നാംസ്ഥാനം

text_fields
bookmark_border
ചിത്രം പുനലൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടത്തിയ 'എ​ന്‍റെ വിദ്യാലയം എന്‍റെ അഭിമാനം' ഹ്രസ്വ വിഡിയോ നിർമാണ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം തൊളിക്കോട് ഗവ.എൽ.പി സ്കൂളിന്​. മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും സ്കൂൾ അധികൃതർ പുരസ്ക്കാരം ഏറ്റുവാങ്ങി. സ്കൂൾ കൈവരിച്ച അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ ഉൾക്കൊള്ളിച്ചാണ് വിഡിയോ നിർമിച്ചത്. സംസ്ഥാനത്തെ മികച്ച പി.ടി.എ, മികച്ച ഭിന്നശേഷി സൗഹൃദ സ്കൂൾ പ്രഥമാധ്യാപകൻ, സംസ്ഥാന അധ്യാപക അവാർഡ് തുടങ്ങി സ്കൂൾ നേടിയിട്ടുള്ള പുരസ്ക്കാരങ്ങൾ നിരവധിയാണ്. പുരസ്​കാര സമർപ്പണത്തിൽ പ്രഥമാധ്യാപകൻ കെ.ജി ഏബ്രഹാം, പി.ടി.എ പ്രസിഡന്‍റ്​ മുഹമ്മദ് അൻസാരി, വി. രാജൻപിള്ള, സന്തോഷ്, ചന്ദ്രശേഖരൻ പിള്ള, സുരേഷ്, രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story