Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധം

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗം നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം ഡിപ്പോയിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള പ്രധാന ഡിപ്പോയെ തകര്‍ക്കാനാണ് കോര്‍പറേഷന്‍ മാനേജ്മെന്‍റ് ശ്രമിക്കുന്നതെന്ന്​ കോണ്‍ഗ്രസ് നേതാവ് സാബൂ ഏബ്രഹാം ആരോപിച്ചു. മണ്ഡലം പ്രസിഡന്‍റുമാരായ പ്ലാവിള ഷെരീഫ്, കെ.കെ. കുര്യന്‍, നിസാം, മുഹമ്മദ് ഫൈസല്‍, ജോസഫ് എന്നിവർ നേതൃത്വം നല്‍കി. ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിന്​ അരുണ്‍, ജയകൃഷ്ണന്‍, ഇല്ലിക്കുളം ജയകുമാര്‍, ലാല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ........... ഫോട്ടോ: KE KULP1: കുളത്തൂപ്പുഴ ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗം നിര്‍ത്തലാക്കിയതിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു (മെയിലില്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story