Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:28 AM IST Updated On
date_range 7 March 2022 5:28 AM ISTകുലശേഖരപുരം സഹകരണ ബാങ്ക് വജ്രജൂബിലി ആഘോഷം നാളെ
text_fieldsbookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം സർവിസ് സഹകരണ ബാങ്ക് വജ്ര ജൂബിലിയുടെ നിറവിൽ. ചൊവ്വാഴ്ച രാവിലെ 10ന് ബാങ്ക് ഹെഡ് ഓഫിസ് അങ്കണത്തിൽ വജ്രജൂബിലി ആഘോഷം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറു പതിറ്റാണ്ടുകൾക്കു മുമ്പ് സ്ഥാപിതമായ ബാങ്ക് എ ക്ലാസ് വൺ സൂപ്പർ ഗ്രേഡിലാണ്. സോളാർ പവർ പ്ലാന്‍റിന്‍റെയും ഇ-സേവന കേന്ദ്രത്തിന്‍റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ നിസാമും വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്കുള്ള ധനസഹായം അസിസ്റ്റന്‍റ് രജിസ്ട്രാർ (ജനറൽ) ടി.ആർ. ഹരികുമാറും നിർവഹിക്കും. ബാങ്ക് പ്രസിഡന്‍റ് എ. മുഹമ്മദ് മുസ്തഫ അധ്യക്ഷതവഹിക്കും. രാജീവ്ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ വി.പി.എസ്. മേനോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. നാസർ, ജില്ല പഞ്ചായത്ത് അംഗം വസന്ത രമേശ്, അനിരുദ്ധൻ, റാഷിദ് എ. വാഹിദ്, ഉഷ പാടത്ത്, ഇർഷാദ് ബഷീർ, പി.എസ്. അബ്ദുൽ സലീം, അലാവുദ്ദീൻ കരുകുന്നേൽ എന്നിവർ സംസാരിക്കും. വൈസ് പ്രസിഡന്‍റ് കെ. മോഹനൻ സ്വാഗതവും സെക്രട്ടറി സി. നിഷ നന്ദിയും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story