Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാടണഞ്ഞ ആശ്വാസത്തിൽ...

നാടണഞ്ഞ ആശ്വാസത്തിൽ ആരോൺ

text_fields
bookmark_border
ചാത്തന്നൂർ: യുദ്ധഭൂമിയിൽ​ നാട്ടിലെത്തിയതി‍ൻെറ ആശ്വാസത്തിലാണ്​ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായ ആരോൺ ജോഷി. കിയവിലെ ബോഗോമൊലെത്​സ്​ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥിയാണ്. കീവ് വിടാൻ എംബസിയുടെ മുന്നറിയിപ്പ് വന്നതോടെ ട്രെയിനിൽ സ്ലോവാക്യയുടെ അതിർത്തിയിലെത്തുകയായിരുന്നു. യൂനിവേഴ്​സിറ്റിയിലെ അഞ്ഞൂറോളം ഇന്ത്യൻ വിദ്യാർഥികൾ മൂന്ന് സംഘമായി ട്രെയിനിലും ബസുകളിലുമായാണ്‌ സ്ഥലം വിട്ടത്. സ്ലോവാക്യ അതിർത്തിയിൽ ഭക്ഷണവുമായി ഇന്ത്യക്കാരും വിദേശകാര്യ ഉദ്യോഗസ്ഥരും കാത്തുനിന്നു. ഹോട്ടലിൽ താമസ സൗകര്യവും ലഭിച്ചു. തുടർന്ന്​ സുരക്ഷിതനായി ഇന്ത്യയിലേക്ക്​ മടങ്ങിയ ആരോൺ ഇന്നലെ പുലർച്ചെ അഞ്ചരക്കാണ്​​ വീട്ടിലെത്തിയത്​. ചാത്തന്നൂർ കാരംകോട് കാരിമാൻതോട്ട് വീട്ടിൽ ജോഷിയുടെയും മുത്തൂറ്റ് ബാങ്ക് മാനേജർ ഷീബയുടെയും മകനാണ്. ആൽവിൻ ജോഷി സഹോദരനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story