Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസന്തോഷത്തിലേക്ക്​...

സന്തോഷത്തിലേക്ക്​ തിരികെയെത്തി ജിതിൻ

text_fields
bookmark_border
(ചിത്രം) ചാത്തന്നൂർ: ജോലിക്കായി യുക്രെയ്​നിലെത്തി ഒരു വർഷം പിന്നിടവേ യുദ്ധം മുറിവേൽപ്പിച്ച നാട്​ വിട്ട്​ ഓടിപ്പോരേണ്ടി വന്ന അനുഭവമാണ്​ ചാത്തന്നൂർ മാമ്പള്ളികുന്നത്ത് ജിതിൻ ഭവനിൽ ജിതിൻദാസിന്​ പങ്കു​െവക്കാനുള്ളത്​. ചെർകാസിയിലെ ഫാക്ടറിയിൽ സൂപ്പർ വൈസറാണ്​ ജിതിൻദാസ്​. കമ്പനി അധികൃതർ ബങ്കറുകൾ സ്ഥാപിച്ച്​ അവിടെ തുടരാൻ ആവശ്യപ്പെട്ടിരുന്നു. ചെർകാസിയിൽ ആക്രമണം ഉണ്ടായില്ലെങ്കിലും എംബസിയുടെ നിർദേശം വന്നയുടൻ ജിതിൻദാസും സഹപ്രവർത്തകരും പോളണ്ട് അതിർത്തിലേക്ക്​ തിരിച്ചു. റെയിൽവേ സ്​റ്റേഷനിൽ യുക്രെയ്​നികൾ തങ്ങ​ളെ ട്രെയിനിൽ കയറ്റാത്തതിനെ തുടർന്ന് തള്ളിക്കയറുകയായിരുന്നു എന്നും ജിതിൻ പറഞ്ഞു. പോളണ്ടിൽ ഇന്ത്യൻ എംബസിയുടെ സേവനം ലഭിച്ചതായും ഇന്നലെ പുലർച്ച അഞ്ചരയോടെ വീട്ടിൽ എത്തിയ ജിതിൻദാസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story