Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:28 AM IST Updated On
date_range 7 March 2022 5:28 AM ISTപാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം
text_fieldsbookmark_border
കൊല്ലം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അനുശോചിച്ചു. മതനിരപേക്ഷ നിലപാടിലൂടെ ന്യൂനപക്ഷ വിഭാഗത്തെ സമൂഹത്തിൻെറ മുഖ്യധാരയിലെത്തിക്കാന്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനം സ്മരണീയമാണ്. ആത്മീയമായ പ്രവര്‍ത്തനങ്ങോളൊടൊപ്പം തന്നെ ജാതിമത ചിന്തകള്‍ക്കതീതമായി സമഗ്ര വികസനത്തിനും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി കേരള ജനതയെ അണിനിരത്തുന്നതില്‍ നിസ്വാർഥമായ സേവനം ചെയ്ത മനുഷ്യസ്നേഹിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം: ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്‌ലിം അസോസിയേഷൻ നിർവാഹകസമിതി യോഗം അനുശോചിച്ചു. പ്രസിഡന്‍റ് വെഞ്ഞാറമൂട് എ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.എം. അബ്ദുൽ സലാം, വൈസ് പ്രസിഡന്‍റ് കായിക്കര നിസാമുദ്ദീൻ, അറബിക് അക്കാദമി ഡയറക്ടർ എം.എ. സമദ്, മെഡിസിറ്റി സെക്രട്ടറി എ. അബ്ദുൽ സലാം, അൽ ഫിത്വറ മാനേജർ വി.എ. നദീർ, നാസിമുദ്ദീൻ, എ. അമാനുല്ല ഖാൻ, ഷഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. കൊല്ലം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മതേതര കേരളത്തിൻെറ നഷ്‍ടമാണെന്ന് മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം. അൻസാറുദീൻ, ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം നൗഷാദ് യൂനുസ് എന്നിവർ അനുശോചിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ മതസൗഹാർദത്തിനും അശരണരെ സഹായിക്കാനും പ്രവർത്തിക്കുകയും രാഷ്ട്രീയ അധികാരത്തിലുപരി സമൂഹ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിച്ചയാളുമായിരുന്നുവെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അനുശോചിച്ചു. മനുഷ്യത്വത്തിൻെറയും മതേതരത്തിൻെറയും ഉദാത്ത മാതൃകയായിരുന്ന് തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story