Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:33 AM IST Updated On
date_range 6 March 2022 5:33 AM ISTആളുമാറി അക്രമം; നാലുപേർകൂടി പിടിയിൽ
text_fieldsbookmark_border
ശാസ്താംകോട്ട: യുവാവിനെ ആളുമാറി അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ നാലുപേരെക്കൂടി അറസ്റ്റ് ചെയ്തു. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനെ (21) അക്രമിച്ച കേസിൽ പടി. കല്ലട വിളന്തറ നിതിൻ ഭവനത്തിൽ കിച്ചു എന്ന നിഖിൽ രാജ് (22), വിളന്തറ വലിയപാടം അജിത ഭവനത്തിൽ അനന്തു (21), മൈനാഗപ്പള്ളി വേങ്ങപരപ്പാടിയിൽ ലക്ഷ്മി ഭവനത്തിൽ അനീഷ് (21), പോരുവഴി അമ്പലത്തുംഭാഗം അജയഭവനത്തിൽ അപ്പു എന്ന അജയദേവ് (21) എന്നിവരെയാണ് ശാസ്താംകോട്ട സി.ഐ അനുപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പടി. കല്ലട വലിയപാടം ഗുരുമന്ദിരത്തിന് സമീപം അമൃത വിഹാറിൽ മിജ്വൽ (18) വലിയപാടം അമലഗിരി പള്ളിക്ക് സമീപം ഉലകംവിള വടക്കതിൽ അനിൽ ചന്ദ്രൻ (20), വിളന്തറ ഗുരുമന്ദിരത്തിന് സമീപം അനു എന്ന ഉണ്ണി (20), വലിയപാടം അബി ഭവനത്തിൽ അബി ഗോപിനാഥ് (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഒന്നിന് രാത്രി ഒമ്പതോടെ പടി. കല്ലട തോട്ടത്തിൽ കടവിൽ വെച്ചായിരുന്നു അക്രമം. പടി. കല്ലട പഞ്ചായത്ത് ഗ്രൗണ്ടിൽ കളിക്കാൻ വന്നവർ തമ്മിലെ സംഘർഷത്തിൽ ഉൾപ്പെട്ടയാൾ എന്ന് തെറ്റിദ്ധരിച്ച് ഹരിക്കുട്ടനെ പത്തോളംപേർ ചേർന്ന് അക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹരിക്കുട്ടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാപ്ഷൻ: അറസ്റ്റിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story