Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:29 AM IST Updated On
date_range 6 March 2022 5:29 AM ISTമൃഗസംരക്ഷണ മേഖലയില്‍ നൂതന പദ്ധതികള്‍ നടപ്പാക്കും -മന്ത്രി ചിഞ്ചുറാണി
text_fieldsbookmark_border
-ചിത്രം- കൊട്ടിയം: മൃഗസംരക്ഷണ, ക്ഷീരവികസനമേഖലയില്‍ നൂതന പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്‍റെ ക്ഷീരസംഗമം കല്ലുവെട്ടാംകുഴി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് അനുവദിക്കാന്‍ തീരുമാനമായതായും മില്‍മയുടെ നേതൃത്വത്തില്‍ ഓരോ ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ക്ലിനിക്കുകള്‍ തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. ജലജകുമാരി, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹുസൈന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. സജീവ്, ജിഷ അനില്‍, ജില്ല പഞ്ചായത്തംഗങ്ങളായ എൻ.എസ്. പ്രസന്നകുമാര്‍, പ്രിജി ശശിധരന്‍, സെല്‍വി, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അനു ആര്‍. ബാബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story