Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടില്‍ കയറി...

വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
-ചിത്രം- കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച യുവാവ് പിടിയില്‍. വെസ്റ്റ് വില്ലേജില്‍ ഈസ്റ്റ് വെസ്റ്റ് നഗര്‍ 47ല്‍ ചെക്കുംമൂട്ടില്‍ വീട്ടില്‍ റോളണ്ട് (വക്കച്ചന്‍ -38) ആണ് വെസ്റ്റ്‌ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് സംഭവം. വീടിന്‍റെ മുന്നിലിരിക്കുകയായിരുന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. യുവതി വീട്ടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. യുവതി ബഹളം വെച്ചതിനെതുടര്‍ന്ന് റോളണ്ട് ഓടി രക്ഷപ്പെട്ടു. യുവതി വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതകശ്രമമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവ്​ തങ്കശ്ശേരിയില്‍നിന്നാണ് പിടിയിലായത്. വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാംകുമാര്‍ കെ.ജി, ഹസന്‍കുഞ്ഞ്, എസ്.സി.പി.ഒമാരായ അബു താഹീര്‍, രമാദേവി, ഷക്കീല എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു. ഏകദിന ഉപവാസം സംഘടിപ്പിച്ചു കൊല്ലം: ദലിത് കോണ്‍ഗ്രസ്​ ജില്ല പ്രസിഡന്‍റ്​ പട്ടത്താനം സുരേഷിന്‍റെ നേതൃത്വത്തില്‍ കലക്ടറേറ്റിന്​ മുന്നിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി അഞ്ചല്‍ സുരേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുണ്ടറ സുബ്രഹ്മണ്യം, കടയ്ക്കാവൂര്‍ അശോകന്‍, രാജു കരുനാഗപ്പള്ളി, പാറയില്‍ രാജു, ജില്ല വൈസ് പ്രസിഡന്‍റുമാരായ മുഖത്തല ഗോപിനാഥന്‍, കെ. ആനന്ദന്‍, നേതാക്കളായ കെ.ബി. ഷഹാല്‍, ഗീത കൃഷ്ണന്‍, ബിജു ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story