Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:28 AM IST Updated On
date_range 6 March 2022 5:28 AM ISTപെൻഷൻകാർ ധർണ നടത്തി
text_fieldsbookmark_border
കൊല്ലം: മരവിപ്പിച്ച പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും കുടിശ്ശികയായ എട്ട് ശതമാനം ക്ഷാമാശ്വാസം ബജറ്റിൽ പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് കേരള സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലയിലെ ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ല ട്രഷറിക്ക് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. ഗോപാലകൃഷ്ണൻനായർ, കരുനാഗപ്പള്ളിയിൽ സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്, കൊല്ലം ആശ്രാമത്ത് ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, ശാസ്താംകോട്ടയിൽ ജില്ല പ്രസിഡന്‍റ് എ.എ. റഷീദ്, ചവറയിൽ വനിതാ ഫോറം സംസ്ഥാന സെക്രട്ടറി എ. നസീംബീവി, കുണ്ടറയിൽ കെ.സി. വരദരാജൻപിള്ള, ചാത്തന്നൂരിൽ എം. സുജൈ, കൊട്ടാരക്കരയിൽ ബി. സതീശൻ, പത്തനാപുരത്ത് കെ. രാജേന്ദ്രൻ, ചടയമംഗലത്ത് എം. സുന്ദരേശൻപിള്ള, പുനലൂരിൽ എസ്. വിജയകുമാരി, കടയ്ക്കലിൽ കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള എന്നിവർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story