Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:28 AM IST Updated On
date_range 6 March 2022 5:28 AM IST'വിദ്യാഭ്യാസരംഗത്ത് എൻ.എസ്.എസ് യൂനിറ്റുകളുടെ സംഭാവന അഭിനന്ദനാർഹം'
text_fieldsbookmark_border
കരുനാഗപ്പള്ളി: സമൂഹത്തിന്‍റെ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെടാൻ സാധ്യതയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഹയർ സെക്കൻഡറി എൻ.എസ്.എസ് വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് പഠനപിന്തുണ നൽകാൻ ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം ആവിഷ്കരിച്ച് നടപ്പാക്കുന്ന 'തെളിമ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പാട് റോട്ടറി ക്ലബ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ മനസ്സിലേക്ക് കൂടുതൽ തെളിച്ചമെത്തിക്കാൻ തെളിമ പദ്ധതിയിലൂടെ കഴിയുമെന്നും പദ്ധതിക്കായി 56 പഠനകേന്ദ്രങ്ങൾ തയാറാക്കിയെന്നും മന്ത്രി പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. വിദ്യാർഥികൾക്കുള്ള പഠന സഹായി വിതരണോദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. 'എന്‍റെ വിദ്യാലയം എന്‍റെ അഭിമാനം' ലഘുചിത്ര നിർമാണ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസിനുള്ള ആലപ്പാട് പഞ്ചായത്തിന്‍റെ ആദരവ് ജില്ല കൺവീനർ കെ.ജി. പ്രകാശ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തംഗങ്ങളായ വസന്ത രമേശ്, ഡോ. പി.കെ. ഗോപൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ്, റീജനൽ ഡയറക്ടർ ഇ.എസ്. നാരായണി, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ. അൻസാർ, എൻ.എസ്.എസ് ഹയർ സെക്കൻഡറി പ്രോഗ്രാം കോഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ, ഡി.ഇ.ഒ എസ്. രാജേന്ദ്രൻ, എൻ.എസ്.എസ് റീജനൽ കോഓഡിനേറ്റർ പി.ബി. ബിനു, ഹയർ സെക്കൻഡറി ജില്ല കോഓഡിനേറ്റർ പോൾ ആന്റണി, പഞ്ചായത്ത് വെസ് പ്രസിഡന്റ് ഷൈമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെർളി ശ്രീകുമാർ, നിഷ എന്നിവർ പങ്കെടുത്തു. കാപ്ഷൻ: ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്കീം ആവിഷ്കരിച്ച് നടപ്പാക്കുന്ന 'തെളിമ' പദ്ധതി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
