Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എ.എം.എ സംസ്ഥാന...

കെ.എ.എം.എ സംസ്ഥാന സമ്മേളനം: ദേശീയ വിദ്യാഭ്യാസനയം മതേതര കാഴ്ചപ്പാടിൽ ഊന്നിയതാകണം -എം.പി

text_fields
bookmark_border
ചിത്രം കൊല്ലം: കേരള അറബിക്​ മുൻഷീസ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉ​ദ്​ഘാടനംചെയ്തു. ബഹുസ്വരതയിൽ ഊന്നിയ ഇന്ത്യൻ സമൂഹത്തിൽ ദേശീയ വിദ്യാഭ്യാസ നയം മതേതര കാഴ്ചപ്പാടിൽ ഊന്നിയതാകണമെന്നും ഭാഷാപഠനത്തെ അവഗണിക്കരുതെന്നും എം.പി പറഞ്ഞു. സംസ്ഥാനതലത്തിൽ അറബിഭാഷയുടെ പ്രചാരണത്തിനും വളർച്ചക്കും മികവുറ്റ സേവനം കാഴ്ചവെച്ച പ്രമുഖർക്കുള്ള പുരസ്കാര സമർപ്പണവും എം.പി നിർവഹിച്ചു. സി.എച്ച്.​ മുഹമ്മദ്​ കോയ അവാർഡ്​ മുസ്​ലിം ജമാഅത്ത്​ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്​ദുൽ അസീസ്​ മൗലവിക്കുവേണ്ടി മകൻ കടയ്ക്കൽ ജുനൈദ്​ സ്വീകരിച്ചു. പ്രഥമ ഡോ. എം.എസ്​. മൗലവി പുരസ്കാരം അക്കാദമിക്​ വിദഗ്​ധൻ ഉമർ മുള്ളൂർക്കരക്കും മജീദ്​-റഹ്മാൻ-കുഞ്ഞിപ്പ പുരസ്കാരം കെ.എ.എം.എ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ എം. സലാഹുദ്ദീനും സമർപ്പിച്ചു. പി.സി. വിഷ്ണുനാഥ്​ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ എം.എ. സമദ്​ അധ്യക്ഷതവഹിച്ചു. മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം. അൻസാറുദ്ദീൻ അനുസ്മരണ​ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ്​. നിഹാസ്​ അവാർഡ്​ ജേതാക്കളെ പരിചയപ്പെടുത്തി. പേഴ്​സണൽ ലോ ബോർഡ്​ അംഗം അബ്​ദുൽ ശുക്കൂർ മൗലവി അൽ ഖാസിമി, അൻവർ എ. പള്ളിക്കൽ, ഇടവം ഖാലിദ്​കുഞ്ഞ്​, ജെ. സുബൈർ, ഉമർ മുള്ളൂർക്കര, എം. സലാഹുദ്ദീൻ, ഇ.ഐ. സിറാജ്​ മദനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story