Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:32 AM IST Updated On
date_range 5 March 2022 5:32 AM ISTപുതുമംഗലത്ത് കെ. രവീന്ദ്രനാഥൻ പുരസ്കാരം
text_fieldsbookmark_border
കൊല്ലം: റെയിൽവേ തൊഴിലാളി യൂനിയൻ നേതാവ് പുതുമംഗലത്ത് കെ. രവീന്ദ്രനാഥന്‍റെ സ്മരണാർഥമുള്ള പുരസ്കാരം കോതേത്ത് ഭാസുരന്. തൊഴിലാളി മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്തിയ തൊഴിലാളി നേതാവിനാണ് എല്ലാ വർഷവും പുരസ്കാരം നൽകുന്നത്. മാർച്ച് ആറിന് അനുസ്മരണ യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പുരസ്കാരം വിതരണം ചെയ്യും. കരാര്‍ നിയമനം കൊല്ലം: നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ 'സഖി' വണ്‍ സ്റ്റോപ് സെന്‍ററിലേക്ക് കേസ് വര്‍ക്കര്‍ (സോഷ്യല്‍ വര്‍ക്കര്‍) തസ്തികയിലേക്ക് ഒരുവര്‍ഷത്തെ കരാര്‍ നിയമനം. 25 നും 42 നുമിടയില്‍ പ്രായമുള്ള ജില്ലയില്‍നിന്നുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. നിയമബിരുദം അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ പി.ജിയും സര്‍ക്കാര്‍/ സര്‍ക്കാറിതര പ്രോജക്ട്/പ്രോഗ്രാമുകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്‍റെ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പരിചയവുമാണ് യോഗ്യത. വിശദമായ ബയോഡേറ്റയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ മാര്‍ച്ച് 18 ന് വൈകീട്ട് നാലിനകം ജില്ല വനിതാ സംരക്ഷണ ഓഫിസര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ നല്‍കണം. അപേക്ഷാ ഫോം മാതൃകക്ക്: bit.ly/caseworker22. വിലാസം: വനിത സംരക്ഷണ ഓഫിസര്‍, വനിതാ സംരക്ഷണ ഓഫിസ്, സിവില്‍ സ്റ്റേഷന്‍- ഒന്നാംനില, കൊല്ലം 691013. വിശദവിവരങ്ങള്‍ക്ക്: 0474 2916126, 0474 2957827. മേഖല നേതൃയോഗം ഇരവിപുരം: മുസ്ലിംലീഗ് ഇരവിപുരം മേഖല നേതൃയോഗം നിയോജക മണ്ഡലം പ്രസിഡന്‍റ് നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. ഇരവിപുരത്ത് പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്‍റ് അൻസാരി നൂറുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് എ. അബ്ദുൽ റഹുമാൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സുധീർ കിടങ്ങിൽ, നാസിമുദ്ദീൻ പള്ളിമുക്ക്, തോപ്പിൽ നൗഷാദ്, എസ്. സബീർ ചകിരിക്കട, അൻസാരി ചകിരിക്കട, വൈ. നുജുമുദ്ദീൻ, ഐ. സുലൈമാൻകുഞ്ഞ്, അബ്ദുൽ റഹിം മുസ്ലിയാർ, എം. ശരീഫ്കുട്ടി, എസ്.എം. നിലാമുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സമ്മേളനം കണ്ണനല്ലൂർ: സി.പി.ഐ കുരീപ്പള്ളി ബ്രാഞ്ച് സമ്മേളനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ എം. സജീവ് ഉദ്ഘാടനം ചെയ്തു. മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, എൽ.സി സെക്രട്ടറി കെ. മനോജ് കുമാർ, ഇബ്രാഹിംകുട്ടി, ബിനു പി. ജോൺ, ആശാൻ ചന്ദ്രൻ, അതുൽ വി. നാഥ്, സുരാജ് പിള്ള, ഐസക് ഈപ്പൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി അജി തോമസിനെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story