Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപില്ലർ ഫ്ലൈഓവർ പദ്ധതി...

പില്ലർ ഫ്ലൈഓവർ പദ്ധതി നടപ്പാക്കണം

text_fields
bookmark_border
പില്ലർ ഫ്ലൈഓവർ പദ്ധതി നടപ്പാക്കണം
cancel
കരുനാഗപ്പള്ളി: നഗരപ്രദേശത്തെ മതില്‍ കെട്ടിത്തിരിച്ച് ഒറ്റപ്പെടുത്തുന്ന എലിവേറ്റഡ് ഹൈവേ ഒഴിവാക്കി പില്ലര്‍ ഫ്ലൈഓവര്‍ സ്ഥാപിക്കണമെന്ന് അൺ ഓർഗനൈസ് വർക്കേഴ്സ് ആൻഡ്​ എംപ്ലോയീസ് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഗമവും കത്തയക്കൽ ഉദ്ഘാടനവും കാർഷിക കടാശ്വാസ കമീഷന്‍ അംഗം കെ.ജി. രവി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ബി. മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എന്‍. അജയകുമാര്‍, ബോബന്‍ ജി.നാഥ്, എന്‍. സുഭാഷ്‌ ബോസ്, പെരുമാനൂര്‍ രാധാകൃഷ്ണന്‍, ജി. കൃഷ്ണപിള്ള, എന്‍. രമണന്‍, ബി. ബിനു, ചൂളൂര്‍ഷാനി, ദിലീപ്, ഫിലിപ്പ്​ മാത്യു, കവിത്തറ മോഹനന്‍ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഉപകരണങ്ങൾ സമർപ്പിച്ചു പാരിപ്പള്ളി: കേരള ലളിതകലാ അക്കാദമി മുൻ നിർവാഹകസമിതി അംഗം ശിൽപി സുബേദാർ മേജർ പി. സുന്ദരത്തിന്‍റെ ഓർമക്കായി ഭാര്യ സത്യവതി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്​ ടോയ്​ലറ്റ് സൗകര്യമുള്ള വീൽ ചെയറും ഫിസിയോ തെറപ്പി ഉപകരണങ്ങളും സമർപ്പിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, മാനേജർ ബി. സുനിൽകുമാർ, ട്രഷറർ രാജേന്ദ്രകുമാർ, ആലപ്പാട്ട് ശശിധരൻ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story