Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:28 AM IST Updated On
date_range 5 March 2022 5:28 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊല്ലം: ജില്ല ശുചിത്വ മിഷന്‍ ഓഫിസിലേക്ക് നഗരസഭകളുടെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റ് ആക്ഷന്‍ പ്ലാന്‍, സിറ്റി സാനിട്ടേഷന്‍ ആക്ഷന്‍ പ്ലാന്‍ എന്നിവ തയാറാക്കുന്നതിനായി ബി.ടെക്/എം.ടെക്/സിവില്‍ എന്‍വയണ്‍മെന്‍റല്‍ എൻജിനീയറിങ് യോഗ്യയുള്ളവരില്‍നിന്ന് . രണ്ടുമാസമാണ് നിയമന കാലാവധി. ബിരുദമുള്ളവര്‍ക്ക് 10000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 15000 രൂപയുമാണ് സ്‌റ്റൈപൻഡ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് എട്ടിന് രാവിലെ 11ന് ജില്ല ശുചിത്വ മിഷന്‍ ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൊല്ലം: രജിസ്‌ടേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനകളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ മുതലായവ) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്തവക്ക് പിഴത്തുകയില്‍ ഇളവ് നല്‍കുവാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31 വരെ പിഴത്തുകയില്‍ ഇളവ് നേടിക്കൊണ്ട് വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ല രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍-0474 2793402.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story