Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:28 AM IST Updated On
date_range 5 March 2022 5:28 AM ISTസൗര പ്രോജക്ട് ബോർഡിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും - ആർ. ചന്ദ്രശേഖരൻ
text_fieldsbookmark_border
കൊല്ലം: സ്വകാര്യവ്യക്തികളുടെ സഹായത്തോടെ സൗര പ്രോജക്ട് പുഷ്ടിപ്പെടുത്തുന്നത് വൈദ്യുതി ബോർഡിനെ വൻ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോർഡിന്‍റെ സ്വന്തം സ്ഥലങ്ങളിൽ സൗരപദ്ധതി നടപ്പാക്കാൻ സൗകര്യമുള്ളപ്പോൾ മറുവഴി തേടിയാൽ വിപണനം മറ്റുള്ളവരുടെ കൈകളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വി. വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര പ്രദീപ്, ഐ.എൻ.ടി.യു.സി ഭാരവാഹികളായ ജി. കൃഷ്ണവേണി ശർമ, കോതേത്ത് ഭാസുരൻ, നാസറുദ്ദീൻ, ഒ.ബി. രാജേഷ്, കെ.പി.ഡബ്ല്യു.സി ഭാരവാഹികളായ ഫ്രാൻസിസ് ജോർജ്, വി.ഒ. കുമാർ, മോഹൻകുമാർ, നിഷാദ് പച്ചക്കാട്ടിൽ, ഡെയ്സൺ ആന്‍റണി എന്നിവർ സംസാരിച്ചു. യു.ജി.സി നെറ്റ് പരീക്ഷക്ക് പരിശീലനം കൊല്ലം: സന്നദ്ധ സംഘടനയായ സൊളേസ് ഫൗണ്ടേഷൻ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ ഒന്നാം പേപ്പറിന്‍റെ തയാറെടുപ്പിനുള്ള 30 ദിവസത്തെ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.ആർ.എഫ് യോഗ്യത നേടിയ വിദഗ്ധ പരിശീലകരുടെ ക്വാളിറ്റി ലൈവ് ക്ലാസ്, മോക്ക് ടെസ്റ്റ് ഉൾെപ്പടെ നൽകും. അർഹതപ്പെട്ടവർക്ക് സ്കോളർഷിപ്പോടെ 15ന് ആരംഭിക്കുന്ന ക്ലാസുകളിലൂടെ പരീക്ഷക്ക് തയാറെടുക്കാം. ഫോൺ: 7594886161, 8592818226.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story