Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്ധനം നിറക്കുന്നതിലെ...

ഇന്ധനം നിറക്കുന്നതിലെ കൃത്രിമം ചോദ്യം ചെയ്തതിന് യാത്രക്കാരനെ പമ്പ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

text_fields
bookmark_border
കൊട്ടിയം: ഇന്ധനം നിറക്കുന്നതിലെ കൃത്രിമം ചോദ്യം ചെയ്തതിനും അമിത വില ഈടാക്കിയത് ചോദിച്ചതിനും ഉപഭോക്താവിനെ ജീവനക്കാരും മാനേജരും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പള്ളിമുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് ഇരവിപുരം കാവല്‍പുര സ്വദേശി ഷിഹാബുദ്ദീന് ദുരനുഭവം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. 200 രൂപക്ക് പെട്രോള്‍ അടിക്കാനാണ് ഷിഹാബുദ്ദീന്‍ പറഞ്ഞത്. ഒരു ലിറ്റര്‍ പെട്രോൾ കുപ്പിയിലാണ് വാങ്ങിയത് ബാക്കി വാഹനത്തില്‍ നിറക്കാനുമാണാവശ്യപ്പെട്ടത്. വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനിടയിലാണ് മെഷീനില്‍ ഒരു ലിറ്ററിന് 153 രൂപ എന്ന്​ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് റീഡിങ്​ തെറ്റാണെന്ന് പറഞ്ഞപ്പോള്‍ പമ്പിലെ ജീവനക്കാര്‍ അസഭ്യം പറയുകയും മാനേജരുള്‍പ്പെടെയുള്ളവര്‍ ​ൈകയേറ്റം ചെയ്തതായും ഷിഹാബുദീന്‍ പറഞ്ഞു. പമ്പിലെത്തിയ മറ്റ് യാത്രക്കാര്‍ വിവരം ഇരവിപുരം പൊലീസില്‍ അറിയിക്കുകയും നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി പമ്പില്‍ പരിശോധന നടത്തുകയും നടപടി എടുക്കാമെന്നറിയിച്ചതോടെയാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മുമ്പും പള്ളിമുക്കിലെ പെട്രോള്‍ പമ്പിനെതിരെ ആരോപണങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഷിഹാബുദ്ദീന്‍ ഇരവിപുരം പൊലീസിലെത്തി പരാതി നല്‍കിയെങ്കിലും പരാതിയുടെ രസീത് നല്‍കാന്‍ പൊലീസുകാര്‍ തയാറായില്ലെന്ന്​ ആക്ഷേപമുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പെട്രോള്‍ പമ്പിന്​ മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story