Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:29 AM IST Updated On
date_range 4 March 2022 5:29 AM ISTകുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഡല്‍ഹി വനിതാ കമീഷന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി
text_fieldsbookmark_border
കൊല്ലം: കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായി ഡല്‍ഹി വനിതാ കമീഷന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കല്ലുവാതുക്കലിലെ കേരള ചിക്കന്‍ ഫാം, മൈലക്കാട് കേരള ചിക്കന്‍ ഔട്ട്‌ലെറ്റ്, നെടുമ്പന അപ്പാരല്‍ പാര്‍ക്ക്, ആര്‍ ഒ പ്ലാന്‍റ് എന്നിവ സന്ദര്‍ശിച്ചു. കുടുംബശ്രീ സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. ഡല്‍ഹി വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍, അംഗങ്ങളായ ഫിര്‍ഫദോസ്, വന്ദനസിങ് എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. ജയന്‍, എ.കെ. സവാദ്, യു. പവിത്ര, ഉദയകുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി സജീവ്, കുടുംബ ശ്രീമിഷന്‍ ജില്ല കോഓഡിനേറ്റര്‍ വി.ആര്‍. അജു എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story