Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:34 AM IST Updated On
date_range 3 March 2022 5:34 AM ISTട്രെയിനിൽ ടിക്കറ്റ് പരിശോധകനെ മർദിച്ചയാൾ പിടിയിൽ
text_fieldsbookmark_border
കൊല്ലം: ടിക്കറ്റ് പരിശോധനക്ക് ലൈറ്റിട്ടതിൽ പ്രകോപിതനായ യാത്രക്കാരൻ മലബാര്‍ എക്സ്പ്രസിലെ ടി.ടി.ഇയെ മര്‍ദിച്ചതായി പരാതി. ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടര്‍ എസ്. സുരേഷ്കുമാറിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ പത്തനംതിട്ട തിരുവല്ല നിരണം കിഴക്കേടത്ത് വീട്ടിൽ ഷാജി പി. ജോണി (62)നെതിരെ കൊല്ലം റെയിൽേവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 7.20 ഓടെ ട്രെയിൻ കടയ്ക്കാവൂര്‍ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. പരിശോധനക്കായി ബി2 കോച്ചിലെത്തിയ സുരേഷ് കുമാര്‍ ലൈറ്റ് ഇട്ടു. ഇതിൽ പ്രകോപിതനായ ഷാജി സുരേഷ് കുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ട്രെയിൻ കൊല്ലം സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാളെ റെയിൽേവ പൊലീസ് കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദനയുണ്ടെന്ന് ഷാജി പറഞ്ഞതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story