Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:33 AM IST Updated On
date_range 3 March 2022 5:33 AM ISTരക്തദാന ക്യാമ്പ്
text_fieldsbookmark_border
കടയ്ക്കൽ: ചിതറ കെ.പി. കരുണാകരൻ ഫൗണ്ടേഷന്റെയും ഹൃദ്യം രക്തദാന ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും . ജില്ല ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച രാവിലെ 10 മുതൽ കിഴക്കുംഭാഗം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. കടയ്ക്കൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ആശാ ജെ. ബാബു ഉദ്ഘാടനം നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എ. എസ്. ഇക്ബാലും സെക്രട്ടറി അനിൽ ആഴാവീടും അറിയിച്ചു. മുട്ടറ മരുതിമല സംരക്ഷണവും ഇക്കോ ടൂറിസം പദ്ധതിയും അട്ടിമറിക്കുന്നു -ആർ.എസ്.പി ഓയൂർ: ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന മുട്ടറ മരുതിമല സംരക്ഷണവും ഇക്കോ ടൂറിസം പദ്ധതിയും വെളിയം പഞ്ചായത്ത് അട്ടിമറിക്കുന്നതായി ആർ.എസ്.പി. മരുതിമലയുടെ നിരവധി ഏക്കർ ഭൂമി വെളിയം പഞ്ചായത്തിന്റെ സഹായത്തോടെ സ്വകാര്യവ്യക്തികൾ കൈയേറിയിട്ട് തിരികെ പിടിക്കാൻ നടപടിയില്ല. ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനമുണ്ടായിട്ടും ഇതുവരെ പഞ്ചായത്ത് ഭരണസമിതിയുടെ കഴിവില്ലായ്മകൊണ്ട് നടപ്പാക്കാനായില്ല. ഇതിനകം ലക്ഷങ്ങളാണ് ദുർവിനിയോഗം ചെയ്തത്. മരുതിമല സംരക്ഷണത്തിനും ടൂറിസം പദ്ധതി പൂർത്തീകരണത്തിനും വേണ്ടി പഞ്ചായത്ത് ഓഫിസിനുമുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. മുട്ടറ ബിജു അധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, ഷാജി ഇലഞ്ഞിവിള, പുതുവീട് അശോകൻ, ആർ. ഉദയകുമാർ, ഓടനാവട്ടം ഹരീന്ദ്രൻ, വിദ്യാധരൻ ഓടനാവട്ടം ജോർജുകുട്ടി, പ്രശോഭ, ശശിധരൻപിള്ള, കുമാരി ഉദയഗിരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story