Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര നഗരസഭ...

കൊട്ടാരക്കര നഗരസഭ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
കൊട്ടാരക്കര നഗരസഭ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
cancel
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ കൗൺസിലർ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ നാലുപേർ കൂടി പിടിയിലായി. കഴിഞ്ഞ 24 ന് രാത്രി കൊട്ടാരക്കര മുസ്​ലിം സ്ട്രീറ്റിൽ ​െവച്ചായിരുന്നു ആക്രമം. ഒളിവിലായിരുന്ന പ്രതികളായ വില്ലൂർ മേലില ആശാഭവനിൽ അഭിലാഷ് (30), ഇരണൂർ രാജീവ് ഭവനിൽ രാജീവ് (27), വില്ലൂർ മേലില അഭിജിത്ത് ഭവനിൽ അഭിജിത്ത് (27), തൃക്കണ്ണമംഗൽ മറ്റത്ത് വിള പുത്തൻവീട്ടിൽ സതീഷ് കുമാർ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ്​ ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു. ചിത്രം : അറസ്റ്റിലായ പ്രതികൾ അഭിലാഷ്, രാജീവ്‌, അഭിജിത്, സതീഷ്കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story