Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:34 AM IST Updated On
date_range 2 March 2022 5:34 AM ISTപ്രവാസി കൂട്ടായ്മ നിർമിച്ച വീടിന്‍റെ താക്കോൽ കൈമാറി
text_fieldsbookmark_border
കരുനാഗപ്പള്ളി: യു.എ.ഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ കരുണയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്‍റെ താക്കോൽദാന ചടങ്ങ് സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി വയലിശ്ശേരിൽ മനോജ്കുമാറിനാണ് വീട് കൈമാറിയത്. യു.എ.യിലെ എലൈറ്റ് ഗ്രൂപ് എം.ഡി ഹരികുമാർ താക്കോൽ കൈമാറി ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. ചവറ കെ.എസ് പിള്ള ഏറ്റുവാങ്ങി. കരുണ പ്രസിഡന്‍റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കൗൺസിലർമാരായ റെജി ഫോട്ടോപാർക്ക്, നിഷാ പ്രദീപ്, കരുണ ജനറൽ സെക്രട്ടറി നിസാർ വെളിയിൽ, ഹരികുമാർ, മുഹമ്മദ് സജീർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, സോമരാജൻ, അനിൽ മുഹമ്മദ്, രാജൻപിള്ള, വർഗീസ് ജോൺ, അബ്ദുൽ ലത്തീഫ്, സിവിൽ ആൻഡ്രൂസ്, സുധീർ ചോയ്സ്, ഷബീർ, അനിൽ വർഗീസ്, മണിലാൽ, അനിൽകുമാർ, ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കരുണ നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽ കരുനാഗപ്പള്ളിയിൽ നടന്ന ചടങ്ങിൽ യു.എ. ഇ എലൈറ്റ് ഗ്രൂപ് എം.ഡി ഹരികുമാർ വീടിന്റെ താക്കോൽ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
