Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:30 AM IST Updated On
date_range 2 March 2022 5:30 AM ISTആരും സഹായത്തിനില്ല; ജീവൻ പണയം വെച്ച് ഏഴംഗ വിദ്യാർഥി സംഘം
text_fieldsbookmark_border
-ചിത്രങ്ങൾ- കൊല്ലം: 'എംബസിയിൽ തുടർച്ചയായി വിളിച്ചപ്പോൾ കട്ട് ചെയ്തു, ഒരു സഹായത്തിനും കോൾ വന്നില്ല, സുരക്ഷിതരായി ഇരിക്കൂ എന്ന സന്ദേശം വല്ലപ്പോഴും ഫോണിൽ വരിക മാത്രമാണുണ്ടായത്...' കർണാടകയിൽനിന്നുള്ള വിദ്യാർഥി നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ കൊല്ലപ്പെട്ട ഖാർകീവിനടുത്ത ബങ്കറിൽ കുടുങ്ങിയ കൊല്ലം സ്വദേശികൾ ഉൾപ്പെടുന്ന ഏഴ് മലയാളി വിദ്യാർഥികൾ അനുഭവിച്ചത് നരകയാതന. കൊല്ലപ്പെട്ട നവീന്‍ പഠിച്ച അതേ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് കൊല്ലം മതിലിൽ സ്വദേശിനി ജെന്ന ജോയി ഉൾപ്പെടെ ഏഴുപേർ. ഇവർ താമസിച്ചിരുന്ന ബങ്കറിന് സമീപം കഴിഞ്ഞദിവസം ബോംബിങ്ങും ഷെല്ലിങ്ങും വ്യാപകമായിരുന്നു. ആഹാരം കുറവായിരുന്നു. വെള്ളമില്ലാത്തതിനാൽ വാങ്ങാൻ പുറത്തിറങ്ങിയെങ്കിലും അവസ്ഥ മോശമായതിനാല്‍ തിരികെ കയറി. രാത്രി ഒന്നരക്ക് കര്‍ഫ്യൂ പിന്‍വലിക്കുന്ന സമയത്ത് ഇവിടെനിന്ന് പോകാനുള്ള വഴി നോക്കാൻ ഏഴു പേരും തീരുമാനിച്ചു. യുക്രെയിൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർ പോകരുതെന്ന് അഭ്യർഥിച്ചു. നാട്ടിൽനിന്ന് മാതാവ് വിളിച്ചപ്പോഴും ബങ്കറിൽതന്നെ തങ്ങാനാണ് ജെന്നയോട് പറഞ്ഞത്. മെട്രോ ബങ്കറില്‍ പോകാതെ ഫ്ലാറ്റിലെ ബങ്കറിലാണ് ഇവർ കഴിഞ്ഞിരുന്നത്. കൂട്ടത്തിലൊരാൾക്ക് ആസ്തമ ഉള്ളതിനാൽ ഷെല്ലിങ് നടന്ന സമയത്ത് അസുഖം കൂടി. ഇതോടെ സുരക്ഷ ഉറപ്പില്ലാത്തതിനാലും എംബസി ഉൾപ്പെടെ ആരും വരുത്തില്ലെന്നും സന്ദേഹത്താൽ ഇവർ ചൊവ്വാഴ്ച രാവിലെ ടാക്‌സി ബുക്ക്‌ചെയ്തു റെയില്‍വേ സ്‌റ്റേഷനിലെത്തി. കീവിലൂടെ കടന്നുപോകുന്ന ട്രെയിന്‍ എവിടെവരെയുണ്ടോ അവിടെവരെ പോയിട്ട് അടുത്ത ഘട്ടം നോക്കാമെന്നാണ് സംഘത്തിന്‍റെ ലക്ഷ്യം. രാത്രി വൈകിയും സംഘം ട്രെയിനിൽ യാത്ര തുടരുകയാണ്. ട്രെയിനിൽനിന്നുള്ള യാത്രയുടെ ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചു നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story