Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTയോജിച്ചുള്ള പോരാട്ടം അത്യാവശ്യം
text_fieldsbookmark_border
കൊല്ലം: തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ 28 നും 29 നും ആഹ്വാനം ചെയ്ത പണിമുടക്ക് വിജയിപ്പിക്കാൻ യു.ടി.യു.സി ജില്ല കമ്മിറ്റി തീരുമാനിച്ചു. തൊഴിലാളികളുടെ യോജിച്ചുള്ള പോരാട്ടം ഈ കാലഘട്ടത്തിൽ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ജില്ല പ്രസിഡന്‍റ് ടി.സി. വിജയൻ അധ്യക്ഷതവഹിച്ചു. ദേശീയ പ്രസിഡന്‍റ് എ.എ. അസീസ്, ഇടവനശ്ശേരി സുരേന്ദ്രൻ, ടി.കെ. സുൽഫി, ചെങ്കുളം ശശി, എ.എൻ. സുരേഷ്ബാബു, പുഷ്പൻ, ശാന്തകുമാർ, സദുപള്ളിത്തോട്ടം, പി.കെ. അനിൽ എന്നിവർ സംസാരിച്ചു. ചിത്രം - എസ്.എൻ കോളജ് പ്രിൻസിപ്പലിനെ ആദരിച്ചു കൊല്ലം: ശ്രീനാരായണ കോളജ് അടൽ റാങ്കിങ്ങിൽ രണ്ടാം റാങ്ക് നേടിയെടുത്തതിന്‍റെ പേരിൽ പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാറിനെ പൂർവ വിദ്യാർഥി സംഘടനയായ സ്നാക്കാ (ശ്രീനാരായണ കോളജ് കൊല്ലം അലുമ്നി അസോസിയേഷൻ) ആദരിച്ചു. സ്നാക്കാ പ്രസിഡന്‍റ് എസ്. സുവർണകുമാർ, ബി. ബാലസുന്ദരം, എസ്. സുരേഷ്ബാബു, ഡോ.എസ്. ശ്രീജ, എൻ. സത്യൻ, വി. യശ്പാൽ, എസ്. രാജപാണ്ഡ്യൻ, പ്രബോധ് എസ്. കണ്ടച്ചിറ, പ്രഫ.കെ. ഷാജി, അനിൽ പടിക്കൽ, സുരേഷ് അശോകൻ എന്നിവർ സംസാരിച്ചു. സ്നാക്കായുടെ കേരളത്തിലും പുറത്തുമുള്ള വിവിധ ചാപ്റ്ററുകൾ അദ്ദേഹത്തിന് സ്വീകരണം നൽകാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പ്രബോധും ട്രഷറർ സുരേഷ് അശോകനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story