Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTആർ.വൈ.എഫ് ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
കൊല്ലം: ആർ.വൈ.എഫ് ജില്ല സമ്മേളനം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണനല്ലൂരിൽ നടക്കുമെന്ന് ജില്ല പ്രസിഡന്‍റ് എസ്. ലാലു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച ജില്ല കമ്മിറ്റി. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചവറ ബേബിജോൺ സ്മൃതി കുടീരത്തിൽ നിന്ന് മണ്ഡലം സെക്രട്ടറി മനോജ് പന്തവിളയുടെ നേതൃത്വത്തിൽ പതാക ജാഥ, വി.പി. രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തിൽനിന്ന് മണ്ഡലം സെക്രട്ടറി തൃദീപ് ആശ്രാമത്തിന്‍റെ നേതൃത്വത്തിൽ കൊടിമര ജാഥ, ചന്ദനത്തോപ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കുണ്ടറ മണ്ഡലം സെക്രട്ടറി മിനീഷ്യ സബർണാഡിന്‍റെ നേതൃത്വത്തിൽ ദീപശിഖാ ജാഥ എന്നിവ നടക്കും. വൈകീട്ട് ആറിന് കണ്ണനല്ലൂരിൽ 'കെ റെയിൽ വിനാശകരമായ വികസനം' സെമിനാർ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് കണ്ണനല്ലൂർ ഷാൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ജി. വേണുഗോപാൽ, കൺവീനർ സുഭാഷ് എസ്. കല്ലട, ഫിറോസ്ഷാ സമദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story