Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:35 AM IST Updated On
date_range 1 March 2022 5:35 AM ISTനിരോധിത പുകയില ഉൽപന്നങ്ങളുമായി വയോധികൻ പിടിയിൽ
text_fieldsbookmark_border
ചവറ: സ്കൂൾകുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൽ വിൽപന നടത്തുന്നയാളെ പൊലീസ് പിടികൂടി. പന്മന മവേലി മണ്ണൂർ വടക്കതിൽ എം. ജലാലുദ്ദീൻ (70) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 164 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടിച്ചെടുത്തു. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജോയി, ആന്‍റണി, സോഹൻലാൽ സി.പി.ഒ മാരായ ശിവപ്രശാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഗൃഹനാഥെയയും മകെനയും വീട്ടിൽ കയറി ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ ചവറ: വഴിക്ക് കൂടുതൽ സ്ഥലം ആവശ്യപ്പെട്ടത് നൽകാത്ത വിരോധത്തിൽ വീട്ടമ്മെയയും മകെനയും ആക്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. പന്മന പോരൂക്കര കാവേരിയിൽ ജെ. ജയപ്രസാദ് (44), സൈനികനായ പന്മന പോരൂക്കര രാധസദനം വീട്ടിൽ വി. സയൻ (42) എന്നിവരാണ് പിടിയിലായത്. ഇവർക്ക് നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വഴിയുടെ വീതി കൂട്ടി നൽകണമെന്ന ആവശ്യം അയൽക്കാരിയായ സുലോചന നിരസിച്ചതിന്‍റെ വിരോധത്തിലാണ് ആക്രമിച്ചത്. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, അനിൽ, സുരേഷ്, രാധാകൃഷ്ണൻ, എ.എസ്.ഐ അഷറഫ്, ഷിബു സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story