Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 12:04 AM GMT Updated On
date_range 1 March 2022 12:04 AM GMTപെൻഷൻകുടിശ്ശിക വിതരണം ചെയ്യണം
text_fieldsbookmark_border
മയ്യനാട്: പെൻഷൻകാർക്ക് കഴിഞ്ഞ സർക്കാർ അനുവദിച്ച പെൻഷൻ പരിഷ്കരണത്തിന്റെ കുടിശ്ശികയായ രണ്ട് ഗഡുവും ഡി.എയുടെ രണ്ട് ഗഡുവും വിതരണം ചെയ്യാൻ വേണ്ട ക്രമീകരണം ചെയ്യണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ മയ്യനാട് യൂനിറ്റിന്റെ 30ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ജി. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ. ലീലാവതി, പി. മണിദാസ്, വി. സുജ, കെ. വിദ്യാസാഗർ, കെ. ഷാജിലാൽ, ഡോ. സുഷ, വി. സലിംബാബു, ജി. ഹൃഷികേശൻ നായർ, കെ. ബാലചന്ദ്രൻ, വിക്രമൻ പിള്ള, എന്നിവർ സംസാരിച്ചു. എസ്. മോഹനദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ജി. വിജയകുമാർ (പ്രസിഡന്റ്), കെ. ലീലാവതി, കെ. ബാലചന്ദ്രൻ, കെ. വിദ്യാസാഗർ (വൈസ് പ്രസിഡന്റുമാർ), എസ്. മോഹനദാസ് (സെക്രട്ടറി), പി. മണിദാസ്, കെ. വിജയൻ, വി. സുജ (ജോയന്റ് സെക്രട്ടറിമാർ), കെ. സജീവ് കുമാർ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story