Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:34 AM IST Updated On
date_range 1 March 2022 5:34 AM ISTറോഡിൽ മാലിന്യം നിക്ഷേപിക്കുന്നു; ജനം ദുരിതത്തിൽ
text_fieldsbookmark_border
ശാസ്താംകോട്ട: ചവറ - ശാസ്താംകോട്ട പൈപ്പ് റോഡ് മാലിന്യം തള്ളാനുള്ള ഇടമായി. റോഡിന്‍റെ ഇരുവശങ്ങളിലും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി മാലിന്യം തള്ളുന്നത് പതിവായി. ആഹാരാവശിഷ്ടങ്ങളും കോഴിഫാമുകളിൽ നിന്നുള്ള മാലിന്യം അടക്കമുള്ളവ കാരണം ദുർഗന്ധം വമിക്കുകയാണ്. തെരുവ് നായകളും കാക്കകളും അവശിഷ്ടങ്ങൾ മറ്റ് സ്ഥലങ്ങളിലേക്കും എത്തിക്കുന്നു. അവശിഷ്ടങ്ങൾ കാക്കകൾ കൊത്തി സമീപത്തെ കിണറുകളിലും വാട്ടർ അതോറിറ്റിയുടെ ജലസംഭരണ ടാങ്കുകളിലും കൊണ്ടിടുന്നുണ്ട്. സബ് രജിസ്റ്റർ ഓഫിസ്, വാട്ടർ അതോറിറ്റി ഓഫിസ് എന്നിവയുടെ സമീപത്താണ് കൂടുതൽ മാലിന്യം തള്ളുന്നത്. യാത്രക്കാർക്ക് മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാൻ സാധിക്കില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് ഇവിടങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് അംഗം എസ്. ദിലീപ്കുമാർ അധികൃതർക്ക് നിവേദനം നൽകി. ഫോട്ടോ: പൈപ്പ് റോഡിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
